താൾ:56E236.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

ന്റെ മുഴുവൻ തത്വമല്ല. ആ അഭിപ്രായം ശരിയാ
ണെങ്കിൽ ദൈവരാജ്യമെന്നതു പുരുഷാൎത്ഥമോ സല്ഗു
ണപ്രാമാണ്യമോ അല്ല. മനുഷ്യൻ അനുഷ്ഠിക്കേ
ണ്ടുന്ന ഉത്തമധൎമ്മം എന്നുമാത്രമേ വരികയുള്ളു.
എന്നാൽ യേശു, ദൈവരാജ്യം പരമധനമാണെന്നും
ദൈവദാനമാണെന്നും പ്രസ്താവിച്ചിരിക്കുന്നു. “ആ
ത്മാവിൽ ദരിദ്രരായവർ ധന്യർ ദൈവരാജ്യം അവ
ൎക്കുള്ളതാകുന്നു” എന്ന ധന്യവാദത്തിൽനിന്നു അതൊ
രുദാനവും ഭാഗ്യാവസ്ഥയുമാണെന്നു സ്പഷ്ടമായ്വ
രുന്നു. ദൈവരാജ്യത്തിലാകുന്നു ഖേദിക്കുന്നവൎക്കാ
ശ്വാസവും വിശന്നു ദാഹിക്കുന്നവൎക്കു നീതിയാലുള്ള
തൃപ്തിയും ദൈവപുത്രത്വവും ദൈവത്തെ കാണ്മാ
നുള്ള സൌകൎയ്യവും ഉള്ളതു. നിലത്തു മറഞ്ഞു
കിടന്ന നിക്ഷേപം, വിലയേറിയ മുത്തു രാജപുത്ര
ന്റെ കല്ല്യാണം എന്നീ ഉപമകളിൽ യേശു ദൈവ
രാജ്യം പരമധനമാണെന്നു നന്നായി പ്രസ്താവിച്ചി
രിക്കുന്നു. “ദൈവരാജ്യം നിങ്ങളിൽനിന്നു എടുക്ക
പ്പെട്ടു ജാതികൾ്ക്കു കൊടുക്കപ്പെടും” എന്ന വാക്കിൽ
നിന്നും മേല്പറഞ്ഞ സംഗതി തെളിയുന്നു. ഈ വിഷ
യത്തെപ്പറ്റി മാൎക്ക് 8, 36ൽനിന്നു വിശേഷമായൊരു
പദേശം എടുക്കാം “ഒരു മനുഷ്യൻ സൎവ്വലോകം നേ
ടിയാലും തന്റെ ദേഹി ചേതംവന്നാൽ അവന്നു
എന്തു പ്രയോജനമുള്ളു.” ഈ വാക്യത്തിൽ സ്പഷ്ട
മായി ദൈവരാജ്യത്തെക്കുറിച്ചു ഒന്നും പറഞ്ഞു കാണു
ന്നില്ലെങ്കിലും ആദായം ചേതം എന്നീ പദങ്ങളെ
പ്രത്യേകം കുറിക്കൊള്ളേണ്ടതാകുന്നു. ദൈവരാജ്യ
ത്തിൽനിന്നു മനുഷ്യൻ നീങ്ങിപോകുന്നതാകുന്നു ചേ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/58&oldid=197760" എന്ന താളിൽനിന്ന് ശേഖരിച്ചത്