താൾ:56E236.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

തന്റെ പ്രവൎത്തനം ആരംഭിച്ചു. മത്തായി 3, 17;
മാൎക്ക് 1, 14. 15. പഴയനിയമത്തിലെ പ്രവാചക
ന്മാരെപ്പോലെ ഭാവിയിൽ ദൈവരാജ്യം വരുമെന്നു
വാഗ്ദത്തം ചെയ്വാൻ മാത്രമല്ല വൎത്തമാനകാലത്തിൽ
ദൈവരാജ്യത്തെ മനുഷ്യരിൽ സ്ഥാപിപ്പാൻ താൻ
വന്നിരിക്കുന്നു എന്നു യേശു തന്നെക്കുറിച്ചു സാക്ഷ്യം
പറഞ്ഞിരിക്കുന്നു. (ദൈവരാജ്യം എന്നപദം പുതു
നിയമത്തിൽ വിശ്വാസികളുടെ സമുദായം, ഹൃദയ
ത്തിൽ അനുഭവമായ്വരുന്ന ദൈവസംസൎഗ്ഗം, ഭാവി
യിലെ പാരത്രികരാജ്യം എന്നീ അൎത്ഥങ്ങളോടുകൂടെ
പ്രയോഗിച്ചിരിക്കുന്നു.) പൎവ്വതപ്രസംഗത്തിൽ ദൈ
വരാജ്യം നീതി എന്നീ രണ്ടു കാൎയ്യങ്ങളെ ഒന്നിച്ചു പറ
ഞ്ഞു കാണുന്നു. നീതി എന്നതു ദൈവരാജ്യവരവി
ന്നായി മനുഷ്യനിൽ ഉണ്ടാകേണ്ടുന്ന ഒരു സംഗതി
യാണെന്നു മാത്രമല്ല ദൈവരാജ്യത്തിലെ ഒരു ദിവ്യാനു
ഗ്രഹം കൂടെയാകുന്നു. ദൈവരാജ്യം യേശുവിനാൽ
ഈ ഭൂമിയിൽ വന്നു എങ്കിലും അവന്റെ പ്രസംഗ
പ്രകാരം ഭാവികാലത്തു മാത്രമേ അതിന്നു തികവു
വരികയുള്ളു. ഇങ്ങിനെ ഇഹത്തിലാരംഭിക്കുന്ന ദൈ
വരാജ്യം പാരത്രികമായ്ഭവിക്കുന്നതുകൊണ്ടു മത്തായി
അതിന്നു സ്വൎഗ്ഗരാജ്യം എന്നപേര് പ്രയോഗിച്ചി
രിക്കുന്നു.

ഈ ദൈവരാജ്യത്തിന്റെ തത്വം എന്തെന്നു നാം
പരിശോധിക്കുന്നു. ദൈവരാജ്യം ഈ ലോകത്തിലെ
സല്ഗുണനീതിയുടെ രാജ്യമെന്നും തികഞ്ഞ സല്ഗുണം
നടക്കുന്ന സമുദായമെന്നും പറഞ്ഞാൽ പോരാ.
ഇതിൽ സത്യമുണ്ടെങ്കിലും അതു ദൈവരാജ്യത്തി

.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/57&oldid=197759" എന്ന താളിൽനിന്ന് ശേഖരിച്ചത്