താൾ:56E236.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

വത്തിന്റെ നീതി വെളിപ്പെടുന്നു. അതാകുന്നു മനു
ഷ്യന്നു രക്ഷ. രണ്ടാമതു ദൈവഹിതപ്രകാരം
മനുഷ്യൻ ജീവിക്കുന്ന അവസ്ഥയാകുന്നു നീതി.
ഇതു മനുഷ്യന്റെ ഭാഗത്തുണ്ടാകേണ്ടതാണെങ്കിലും
അതിന്നവശ്യമായ ജീവനും ശക്തിയും ദൈവത്തിൽ
നിന്നു കിട്ടേണ്ടതാകകൊണ്ടു അതുകൂടെ മശീഹ
യാൽ സ്ഥാപിതമായ്വരുന്ന ദൈവരാജ്യത്തിലെ അനു
ഭവമാകുന്നു.

മേല്പറഞ്ഞ അനുഭവങ്ങൾ ദൈവരാജ്യത്തിലെ
പ്രജകൾ്ക്കു ഉണ്ടാകേണ്ടതിന്നും ദൈവസംസൎഗ്ഗം നില
നിന്നുപോരേണ്ടതിന്നുമായി ദൈവം തന്റെ ആത്മാ
വിനെ പ്രായഭേദം ലിംഗഭേദം സ്ഥിതിഭേദം എന്നിവ
നോക്കാതെ ഭക്തിയുള്ള എല്ലാവൎക്കും അയച്ചുകൊ
ടുക്കും. യോവേൽ 3; ഇങ്ങിനെ നിരന്തരമായി നട
ക്കുന്ന ദൈവസംസൎഗ്ഗത്താൽ മനുഷ്യൻ ജീവൻ പ്രാ
പിക്കുന്നു. ജീവനെന്നതു വെറും ഐഹികമല്ല.
മശീഹരാജ്യത്തിലെ അനുഭവമായ ജീവൻ നിത്യജീ
വൻ തന്നെയാകുന്നു. മശീഹയുടെ രാജ്യം നിത്യരാജ്യ
മാണല്ലോ. നിത്യജീവനെന്നതു മശീഹയാൽ സ്ഥാ
പിതമായ്വരുന്ന ദൈവരാജ്യത്തിന്റെ പരിപൂൎണ്ണ
സ്ഥിതിയിലാകുന്നു മനുഷ്യന്നു ലഭിക്കുന്നതു.

ദാന്യെൽ മുതലായ ആവിഷ്കരണഗ്രന്ഥങ്ങളിൽ
മശീഹയുടെ ദൈവരാജ്യം ലോകാവസാനത്തിങ്കൽ
തികഞ്ഞതായ്ഭവിക്കുമെന്നു പറഞ്ഞിരിക്കുന്നു. ഈ
വക പ്രസ്താവത്തിൽനിന്നു ദൈവരാജ്യം ഈലോക
ത്തോടുകൂടെ അവസാനിക്കുന്നതല്ലെന്നും പാരത്രിക
രാജ്യമായ്തീരുന്നുഎന്നും സ്പഷ്ടമായി അനുമിക്കാം.

5*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/53&oldid=197755" എന്ന താളിൽനിന്ന് ശേഖരിച്ചത്