താൾ:56E236.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ന്നനുസരിച്ചു ജീവിക്കേണ്ടതാകുന്നു. ദൈവഹിതം
ധൎമ്മത്താലാകുന്നു അവർ ഗ്രഹിച്ചതു. ധൎമ്മത്തിൽ
രണ്ടു ഭാഗം അടങ്ങിയിരിക്കുന്നു. ഒന്നാമതു ആരാധ
നാധൎമ്മം. രണ്ടാമതു സദാചാരധൎമ്മം. ഇവ രണ്ടു
സമാധികരണങ്ങളാകുന്നു. പക്ഷെ ഇസ്രയേല്യർ
ക്രമേണ ആരാധനാധൎമ്മത്തെ അത്യന്തം ഉയൎത്തിക്ക
ളഞ്ഞു. അതുകൊണ്ടു ശമു വേൽ തുടങ്ങിയുള്ള പ്രവാ
ചകന്മാർ ഈ ഭാവത്തെ കഠിനമായി ശാസിച്ചകറ്റു
വാൻ പരിശ്രമിക്കയും സദാചാര രഹിതമായ ആരാ
ധന നിഷ്പ്രയോജനമാണെന്നു വ്യക്തമായി പ്രസ്താ
വിക്കയും ചെയ്തു. 1 ശമു. 15, 22. 23; സങ്കീൎത്ത. 51, 16.
17. 19; യശായ 1, 10–20. അതുകൊണ്ടു പഴയനിയ
മത്തിലെ പുരുഷാൎത്ഥം സദാചാര സംയുക്തമാകുന്നു
എന്നു തെളിഞ്ഞു വരുന്നു. ഇങ്ങിനെ പഴയനിയമ
ത്തിലെ മാൎഗ്ഗത്തിൽ സദാചാരവും ഭക്തിയും വേൎപ്പെ
ടുത്തുവാൻ പാടില്ലാത്ത വിധത്തിൽ തമ്മിൽ ഉററു
യോജിച്ചിരിക്കുന്നു. കാരണം സദാചാരത്താലും
ഭക്തിയാലും പുരുഷാൎത്ഥലബ്ധിക്കു (ദൈവസംസൎഗ്ഗം
പ്രാപിക്കേണ്ടതിന്നു) മനുഷ്യനിൽ അത്യാവശ്യമായ
വിശുദ്ധി എന്ന ഗുണം ഉണ്ടായ്വരേണ്ടതാകുന്നു.
“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരാകു
വിൻ” എന്നു ദൈവം തന്നെ ജനത്തോടു പല പ്രാ
വശ്യം പറഞ്ഞിരിക്കുന്നു. അതിപരിശുദ്ധനായ
ദൈവം സംസൎഗ്ഗം ചെയ്യേണമെങ്കിൽ മനുഷ്യനിലും
വിശുദ്ധി അത്യാവശ്യമാകുന്നുവല്ലോ.

ശ്രേഷ്ഠപുരുഷാൎത്ഥമായ ദൈവരാജ്യത്തിലെ മുഖ്യ
മായ അനുഭവം ദൈവസംസൎഗ്ഗമാണെന്നും അതിന്നു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/48&oldid=197750" എന്ന താളിൽനിന്ന് ശേഖരിച്ചത്