താൾ:56E236.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

ചനത്തിന്നായി അപേക്ഷിക്കയും ചെയ്തു. സങ്കീ.
32; 51. എന്നാൽ പാപനിവാരണം കൎമ്മാനുഷ്ഠാന
ത്താലല്ല ദൈവത്തിന്റെ ദയയാൽ മാത്രമെ സാധി
ക്കയുള്ളു. അതുകൊണ്ടു പുരുഷാൎത്ഥലബ്ധിക്കും അ
തിന്നു തടസ്ഥം വരുത്തുന്ന പാപത്തിന്നു നിവാരണം
വരുത്തേണ്ടതിന്നും മാനുഷപ്രവൃത്തിയല്ല ദൈവത്തി
ന്റെ ദയ തന്നെ കാരണമായിരിക്കുന്നു എന്നു പ
ഴയ നിയമത്തിൽ കൂടെ പറഞ്ഞു കാണുന്നു. സങ്കീ.
32, 1. 2; 5l, 3—8. മനുഷ്യന്റെ സ്വഭാവം മുഴുവനും
പാപമാകകൊണ്ടു ദൈവസംസൎഗ്ഗവും ദൈവരാജ്യ
ത്തിലെ മറ്റുള്ള ഭാഗ്യാനുഭവവും വേണമെങ്കിൽ അ
വറ്റെ അംഗീകരിക്കത്തക്ക ഹൃദയമാവശ്യമായിരുന്നു.
സങ്കീ. 51, 12—14. ഇങ്ങിനെ മനുഷ്യൻ ദൈവരാജ്യ
ത്തിൽ നിലനിന്നു പോരുവാൻ രണ്ടു സംഗതികൾ
വേണം. ഒന്നാമതു ദൈവരാജ്യത്തിലെ മുഖ്യ അനു
ഭവമായ ദൈവസംസൎഗ്ഗം ദൈവത്തിന്റെ ദയയാൽ
സാധിക്കുന്നതുകൊണ്ടു കൎമ്മാനുഷ്ഠാനത്താൽ അല്ല
അനുസരണത്തോടു കൂടിയ ആശ്രയത്താൽ മാത്രമെ
സാദ്ധ്യമായ്വരൂ എന്ന വിശ്വാസം. ഇതുകൊണ്ടാകുന്നു
സങ്കീൎത്തനങ്ങളിൽ ദൈവാശ്രയത്തെക്കുറിച്ചു വളരെ
പറഞ്ഞിരിക്കുന്നതു. രണ്ടാമതു സാദ്ധ്യമായ്വരുന്ന
ദൈവരാജ്യാനുഭവം നിലനിന്നു പോരേണ്ടതിന്നു ആ
രാജ്യത്തിലെ പ്രജകൾ അന്യോന്യം സഹോദരത്വം
ആചരിക്കേണം. അതാകുന്നു സദാചാരനിതീ.

മേല്പറഞ്ഞതൊക്കെ വിചാരിച്ചാൽ ദൈവരാജ്യ
മെന്ന പുരുഷാൎത്ഥത്തെ പ്രാപിപ്പാനായി മനുഷ്യൻ
പുരുഷാൎത്ഥദാതാവായ ദൈവത്തിന്റെ ഹിതത്തി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/47&oldid=197749" എന്ന താളിൽനിന്ന് ശേഖരിച്ചത്