താൾ:56E236.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

ത്തിൽ ദൈവം സ്ഥാപിച്ച തന്റെ രാജ്യത്തിൽ പ്രജ
കളായിരിക്കുന്നവൎക്കു രാജാക്കന്മാർ പുരോഹിതന്മാർ
പ്രവാചകന്മാർ എന്നിവരാൽ തന്റെ കൂട്ടായ്മ എന്ന
ആത്മികാനുഭവം തന്നെ വരുത്തുവാൻ പരിശ്രമിച്ചി
രിക്കുന്നു. എന്നാൽ മനുഷ്യന്റെ ആത്മിക പ്രാപ്തി
കൾ വികസിക്കുന്നേടത്തോളം മാത്രമെ ആത്മികവും
പാരത്രികവുമായ വിഷയങ്ങളെ ഗ്രഹിപ്പാനും അനു
ഭവിപ്പാനും കഴികയുള്ളു. മാനുഷവൎഗ്ഗത്തിന്റെ അ
വസ്ഥയും അവ്വണ്ണം തന്നെയാകുന്നു. അതുകൊണ്ടു
ചരിത്രത്തിലെ വെളിപ്പാടിന്റെ വികാസതയിൽ
ദൈവരാജ്യത്തെക്കുറിച്ചും അതിലെ ആത്മിക അനു
ഭവങ്ങളെക്കുറിച്ചും ഉള്ള നിരൂപണം വികസിച്ചു
വന്നു. ഐഹികധനത്തിന്റെ താല്കാലികത്വത്തേ
യും ഐഹികകഷ്ടങ്ങളെയും അധികം അനുഭവിക്കു
ന്തോറും ആത്മികധനങ്ങളെ ഭക്തർ അൎത്ഥിക്കയും
ദൈവം അവറ്റെ നല്ക്കുകയും ചെയ്യുന്നതു വളരെ നട
പ്പായ്വന്നു. അതുകൊണ്ടു പിൻകാലത്തു ധൎമ്മവാഗ്ദ
ത്തങ്ങൾക്കു ഒക്കുന്നില്ലെന്നു തോന്നിയ കഷ്ടങ്ങൾ
വന്നപ്പോൾ ഭക്തന്മാൎക്കു വിശ്വാസത്യാഗത്തിന്നാ
യുള്ള ആപത്തുണ്ടായി എങ്കിലും ദൈവസംസൎഗ്ഗം
ഉത്തമഭാഗ്യം എന്നു കരുതി ഉറച്ചുനിന്നു. യോബി
ന്റെ പുസ്തകം; സങ്കീ. 73, 20 — 22; 42, 2—6; 63,
2—9; പ്രസംഗി 12, 13. 14.

ദൈവസംസൎഗ്ഗത്തിനും അതിൽനിന്നുണ്ടായ്വരു
ന്ന സകല ഭാഗ്യാനുഭവങ്ങൾക്കും വിഘ്നം വരുത്തിയതു
ജനത്തിന്റെ പാപമായിരുന്നു. അതുകൊണ്ടു ഭക്ത
ന്മാർ അനവധി യാഗങ്ങൾ അൎപ്പിക്കയും പാപമോ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/46&oldid=197748" എന്ന താളിൽനിന്ന് ശേഖരിച്ചത്