താൾ:56E236.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ഗ്ദത്തം കൊടുത്തപ്പോൾ അതിന്റെ നിവൃത്തി ഭാവി
യിലുണ്ടാവാനിരുന്നതുകൊണ്ടും അതിലെ മുഖ്യ അനു
ഭവം ദൈവസംസൎഗ്ഗമാകകൊണ്ടും സദാ ആശ്രയി
ച്ചനുഭവിക്കത്തക്ക പുരുഷാൎത്ഥം തന്നോടുള്ള കൂട്ടായ്മ
യാണെന്നു തന്നെ പറഞ്ഞിരിക്കുന്നു. ആദ്യപുസ്തകം
15; 1. മോശെമുഖാന്തരം ദൈവം നിയമിച്ച നിയമ
ത്തിന്റെയും ഉദ്ദേശം അതു തന്നെയായിരുന്നു. ലേവ്യ
26, 12; യറ. 7, 23; ഹെസക്യേൽ 36, 22. ഇസ്രയേല്യരു
ടെ ദൈവമായ യഹോവ അന്യദൈവങ്ങളെക്കാൾ
ഉന്നതനും സൎവ്വശക്തനും സ്രഷ്ടാവുമാകകൊണ്ടു
അവന്റെ സംസൎഗ്ഗത്തിൽ വേണ്ടുന്ന ഭാഗ്യവും അ
വൎക്കു സിദ്ധിച്ചിരുന്നു. അവന്റെ സാമീപ്യതയും
സംസൎഗ്ഗവും ഇല്ലാത്ത സ്ഥിതി ജനത്തിന്നും ഓരോ
രുത്തന്നും ഏറ്റവും വലിയ നിൎഭാഗ്യാവസ്ഥയായി
രുന്നു. പുറപ്പാടു 33, 12—23; 1 ശമുവേൽ 4, 1—7.
ഇസ്രയേൽജാതി പലിസ്തീനയിൽ സ്ഥിരവാസം ചെ
യ്തതിൽ പിന്നെ അവരുടെ ദൈവസംസൎഗ്ഗത്തിന്നു
യരൂശലെംദൈവാലയം കേന്ദ്രസ്ഥാനമായിരുന്നു.
അതുകൊണ്ടു ഭക്തന്മാർ ദൈവാലയത്തിൽ പോയിരി
പ്പാനാഗ്രഹിക്കയും അതിൽനിന്നു അകന്നിരിപ്പാനി
ടവരുന്നതു ഏറ്റവും വലിയ അരിഷ്ടതയായി അനുഭ
വിക്കയും ചെയ്തു. സങ്കീ. 26, 7. 8; 27, 4—6; 61, 3—5.
ഈ ദൈവസംസൎഗ്ഗത്താൽ അവർ ദൈവത്തിന്നു
ആചാൎയ്യരാജത്വമായിത്തീരേണ്ടതായിരുന്നു.

നാം മീതെ പ്രസ്താവിച്ചതോൎത്താൽ പഴയനിയ
മത്തിലെ പുരുഷാൎത്ഥം ഐഹികമെങ്കിലും മുഖ്യ
മായ അനുഭവം ഐഹികധനങ്ങളല്ല. ഈ ലോക

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/45&oldid=197747" എന്ന താളിൽനിന്ന് ശേഖരിച്ചത്