താൾ:56E236.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

പണ്ടൊരിക്കൽ സനകാദികൾ സംഗതിവശാൽ
ഇവിടെ ചെന്നിരുന്നു. അന്നു വൈകുണ്ഠത്തിലെ ജയ
വിജയന്മാർ എന്ന കാവല്ക്കാർ അവരെ വേളപിടിച്ചു
ഉന്തിക്കുളഞ്ഞതുനിമിത്തം ഋഷികൾ അവരെ ശപിച്ചു.

ശിവന്റെ വാസസ്ഥാനമായ കൈലാസം.

കൈലാസം ഹിമാലയശിഖരങ്ങളിൽ ഒന്നാകുന്നു.
പരമശിവൻ ഭാൎയ്യാമക്കളോടു കൂടെ വസിക്കുന്നതു
കൈലാസത്തിന്മേലാകുന്നു. ശിവന്റെ സൈന്യങ്ങ
ളായ ഭൂതഗണങ്ങൾ അവിടെ ഉണ്ടു. ശിവഭക്തന്മാർ
മരണശേഷം അവിടേക്കാകുന്നു ചെല്ലുന്നതു. ശിവൻ
അധികസമയവും സമാധിയിലിരിക്കുന്നു എന്നാണ്
പൌരാണികന്മാർ വിചാരിക്കുന്നതു.

ഈ കൈലാസപൎവ്വതത്തിൽനിന്നു ഒരു കാലം
പ്രണയകലഹത്താൽ കുപിതയായ പാൎവ്വതിയെ
പ്രസാദിപ്പിപ്പാൻ ശിവന്നു സാധിക്കാതെ വിഷാദി
ച്ചിരിക്കുമ്പോൾ രാക്ഷസരാജാവായ ദശമുഖൻ ആ
വഴിയായി പോകുംസമയം വിനോദത്തിന്നായോ ശ
ക്തിപരീക്ഷാൎത്ഥമായോ ഈ പൎവ്വതത്തെ ഇരുപതു
ഭുജങ്ങളെക്കൊണ്ടും അടൎത്തെടുത്തു (പ്രതികരം മാറി
മാറി) അമ്മാനമാടി കളിക്കുമ്പോൾ പാൎവ്വതി ഭയ
പ്പെട്ടു ഓടി ശിവനെ ചെന്നു കെട്ടിപ്പിടിച്ചു. അവൾ
ഭയനിവാരണത്തിന്നായപേക്ഷിച്ചപ്പോൾ അംഗുഷ്ഠം
കൊണ്ടു പൎവ്വതത്തെ അമൎത്തിയതിനാൽ രാവണ
ന്റെ കരപങ്ക്തികൾ പൎവ്വതത്തിന്റെ അടിയിൽ കുടു
ങ്ങിപ്പോയി. പിന്നെ രാവണൻ അപേക്ഷിക്കയാൽ
വിമോചിച്ചു കൊടുത്തു. മേല്പറഞ്ഞ ദേവലോകങ്ങ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/36&oldid=197738" എന്ന താളിൽനിന്ന് ശേഖരിച്ചത്