താൾ:56E236.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

ആ ഗംഗാദേവിയെ മോഹിച്ച കാരണത്താൽ
വീണ്ടും ഭൂമിയിലേക്കു പോവാൻ ബ്രഹ്മാവിന്റെ
കല്പനയുണ്ടായി.

വിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠം.

ഇതു പാലാഴിയിലെ അതിവിശിഷ്ഠമായ ഗൃഹമാ
കുന്നു. അതു ദ്വീപിന്മേൽ കെട്ടിയുണ്ടാക്കിയതും
മനോഹരമായ മന്ദസമീരണനാൽ എപ്പോഴും വ്യാപി
ക്കപ്പെട്ടതും ഭിത്തിക്കുള്ള രത്നപ്രഭയാലും ശേഷന്റെ
ഫണമണിപ്രഭയാലും രാവു പകൽ തിരിയാതെ
ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നതും ഇന്ദ്രസ്വൎഗ്ഗത്തിലെ
സ്ത്രീകളെക്കാൾ സുഭഗമാരായ ഒരു കൂട്ടം സ്ത്രീകളെ
ക്കൊണ്ടു നിറഞ്ഞിരിക്കുന്നതും അവരുടെ അതിമനോ
ഹരമായ ഗാനവിദ്യകൊണ്ടും നൃത്തഭേദങ്ങളെക്കൊ
ണ്ടും സ്ഥാവരങ്ങൾക്കു കൂടി രോമാഞ്ചം ജനിപ്പിക്കു
മോ എന്നു തോന്നിപ്പോകുന്നതും പാല്കടലിൽനിന്നു
നിത്യം അലച്ചു വരുന്ന തിരമാലകളുടെ ദൎശനത്താലും
ഭക്തന്മാരുടെ സ്തുതികളാലും നിത്യം പരമാനന്ദ സം
യുതമായതുമാകുന്നു. വൈകുണ്ഠലോകത്തിൽ ആയി
രം ഫണമുള്ള ശേഷനാഗത്തിന്റെ മേൽ വിഷ്ണു ഇരു
പാടും ലക്ഷ്മിഭൂമി എന്നീ ഭാൎയ്യമാരോടു കൂടെ ശയിച്ചു
കൊണ്ടിരിക്കയും ഋഷികളുടെയും മറ്റും അപേക്ഷ
കൾ്ക്കു അപ്പഴപ്പോൾ നിവൃത്തി വരുത്തിക്കൊടുക്കയും
ഭാൎയ്യാശുശ്രൂഷാസുഖമനുഭവിക്കയും അവരുടെ നേര
മ്പോക്കിൽ സശ്രദ്ധനായിരിക്കയും ചെയ്യുന്നു. ഇവി
ടെ അത്രെ വിഷ്ണുഭക്തന്മാർ മരണശേഷം ചെന്നെ
ത്തേണ്ടുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/35&oldid=197737" എന്ന താളിൽനിന്ന് ശേഖരിച്ചത്