താൾ:56E236.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

അവിടത്തെ പരമ മോഹിനികളിൽ ഒരുത്തിയായ
ഉൎവ്വശി അൎജ്ജുനനെ വശീകരിച്ചു ഭൎത്താവായിരി
പ്പാൻ ആവശ്യപ്പെട്ടതിന്നു അവൻ വഴിപ്പെടാഞ്ഞ
പ്പോൾ അവൾ നീ ആണും പെണ്ണുമല്ലാതെയായ്ഭ
വിക്കുക എന്നു ശപിച്ചു കളഞ്ഞു.

ബ്രഹ്മാവിന്റെ വാസസ്ഥാനമാകുന്ന
സത്യലോകം.

മഹാമേരുവിന്റെ മുകൾപരപ്പിൽ വളരെ വിശാ
ലമായ ഒരു സ്ഥലമുണ്ടു അതിന്നു സത്യലോകമെന്നാ
കുന്നു പേർ. അവിടെ സ്ഥിരവാസം ചെയ്യുന്ന
വർ ഋഷികൾ്ക്കു വല്ല വേദസംശയവും വരുമ്പോൾ
അവയെ പറ്റി ബ്രഹ്മാവോടു ചോദിക്കയും അദ്ദേ
ഹം അവയുടെ ഗൂഢാൎത്ഥം വിവരിക്കയും സംശയ
നിവാരണം വന്നാൽ എല്ലാവരും സമാധിയിലിരി
ക്കയും ചെയ്യും. ലോകോപദ്രവം നിമിത്തം വല്ല
ഋഷികളൊ ദേവന്മാരൊ അപേക്ഷിച്ചാൽ നിവാരണ
മാൎഗ്ഗം ബ്രഹ്മാവു അരുളിച്ചെയ്യും സത്യലോകത്തി
രുന്നുംകൊണ്ടു ബ്രഹ്മാവു തന്റെ ഭക്തന്മാൎക്കു വരം
നല്കുകയും ശിവൻ, വിഷ്ണു എന്നവരോടുകൂടെ എല്ലാ
കാൎയ്യങ്ങളും ആലോചിച്ചു നടത്തുകയും ചെയ്യും.
ഭാൎയ്യയുടെ പേർ സരസ്വതി എന്നായിരുന്നു.

മഹാഭിഷക്ക് എന്ന രാജാവു ഇഹലോകകൃത്യം
കഴിഞ്ഞതിൽ പിന്നെ സത്യലോകത്തിൽ പ്രവേ
ശിച്ചു. ഒരു ദിവസം ഗംഗാദേവി സങ്കടം പറയേ
ണ്ടതിന്നു സത്യലോകത്തിൽ ചെന്നപ്പോൾ കാറ്റി
ന്റെ ഉഗ്രതകൊണ്ടു വിവസ്ത്രയായി. മഹാഭിഷക്ക്

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/34&oldid=197736" എന്ന താളിൽനിന്ന് ശേഖരിച്ചത്