താൾ:56E236.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

വധി അപ്സരസ്ത്രീകൾ വസിക്കുന്നു. അവർ അതി
സുന്ദരിമാരും സംഗീത നാട്യാദികളിൽ അതിനിപു
ണമാരുമാകുന്നു. സുകൃതജീവികളായ മനുഷ്യർ മര
ണശേഷം സ്വൎഗ്ഗത്തിലേക്കു ചെല്ലുമ്പോൾ അപ്സര
സ്ത്രീകളാകുന്നു അവരെ എതിരേറ്റു കൊണ്ടു പോകു
ന്നതു അവിടെ വസിക്കുന്ന ദേവന്മാർ ആമൃതന്മാരും
പലതരം വിദ്യാഭ്യാസമുള്ളവരും യക്ഷന്മാർ, കിന്നര
ന്മാർ, ഗന്ധൎവ്വന്മാർ വിദ്യാധരന്മാർ എന്നീ ശാഖക
ളായി വ്യത്യസ്തപ്പെട്ടവരുമാകുന്നു. ആദിത്യന്മാരും
വിശ്വദേവകളും വസുക്കളും തുഷിതന്മാരും ആഭാസ്വ
രന്മാർ മഹാരാജികന്മാർ അനിലന്മാർ സാദ്ധ്യന്മാർ
രൂദ്രന്മാർ എന്നിവരും അവിടെയാകുന്നു വസിക്കു
ന്നതു. ഇവൎക്കൊക്കെയും ഇന്ദ്രൻ തന്നെയാകുന്നു
രാജാവു. ഇന്ദ്രസ്ഥാനം മനുഷ്യൎക്കും പ്രാപിക്കാം.
വളരെ സുകൃതത്തോടു ജീവിച്ചു ശതയാഗം കഴി
ച്ചാൽ മനുഷ്യന്നു ഇന്ദ്രനാവാം. നഹുഷൻ വീരസേ
നൻ എന്നിവർ സ്വയകൃത്യംകൊണ്ടു ഇന്ദ്രന്റെ അ
ൎദ്ധാസനം വാങ്ങിയിരിക്കുന്നു.

ദേവേന്ദ്രന്റെ മകനായ അൎജ്ജുനൻ വില്ലാളിക
ളിൽ അതിസമൎത്ഥനായിരുന്നു. സ്വൎഗ്ഗത്തിൽകാല
കേയന്മാർ മുതലായ രാക്ഷസന്മാരുടെ ഉപദ്രവനി
വാരണം ഇന്ദ്രനാൽ അസാദ്ധ്യമായ്വന്നപ്പോൾഇന്ദ്രൻ
തന്റെ സാരഥിയായ മാതലിയെ വിളിച്ചു നീ ഭൂമി
യിൽപോയി വില്ലാളികളിൽ അഗ്രഗണ്യനും നമ്മുടെ
മകനുമായ അൎജ്ജുനനെ കൂട്ടിക്കൊണ്ടു വരേണമെന്നു
കല്പിച്ചു. അവ്വണ്ണം ചെയ്തു, അൎജ്ജുനൻ സ്വൎഗ്ഗ
ത്തിൽ ചെന്നു ശത്രുക്കളെ നിഗ്രഹിച്ചു മടങ്ങുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/33&oldid=197735" എന്ന താളിൽനിന്ന് ശേഖരിച്ചത്