താൾ:56E236.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

4. പൌരാണിക മതത്തിലെ പുരുഷാൎത്ഥം.

തത്വജ്ഞാനികളുടെ ദൈവനിരൂപണവും പുരു
ഷാൎത്ഥനിരൂപണവും സാമാന്യ ജനങ്ങൾ്ക്കു അഗ്രാ
ഹ്യമായിരിക്കയാലും ജീവവാഞ്ഛയ്ക്കു തൃപ്തിവരാത്ത
തിനാലും പൌരാണിക മതത്തിൽ പുരുഷാൎത്ഥ
നിരൂപണം മാറി ബ്രാഹ്മണങ്ങളിലെ പുരുഷാൎത്ഥ
നിരൂപണം പുനൎജ്ജീവിച്ചു എന്നു പറയാം. പൌ
രാണിക മതത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം സ്വൎഗ്ഗമാ
കുന്നു. പുരാണങ്ങളിൽ കാണുന്ന ചിലസ്വൎഗ്ഗങ്ങ
ളുടെ വൎണ്ണന താഴെ ചേൎക്കുന്നു.

ഇന്ദ്രന്റെ സ്വൎഗ്ഗം. മഹാമേരുപൎവ്വതത്തി
ന്റെ കിഴക്കെ ഭാഗത്തു ഇന്ദ്രപുരി അല്ലെങ്കിൽ അമരാ
വതി എന്നു അനിതരസാധാരണമായ ഒരെടുപ്പുണ്ടു.
അവിടെ വസിക്കുന്ന ദേവന്മാൎക്കു ദേവേന്ദ്രനാകുന്നു
രാജാവു. അമരാവതി രത്നക്കല്ലുകളാൽ ഉണ്ടാക്കപ്പെ
ട്ടതും നാനാവിധ ചിത്രങ്ങൾ പതിച്ചതും വളരെ
ഉന്നതവും പാൎപ്പാൻ സുഖകരവും ഋതുദോഷങ്ങൾ
ബാധിക്കാത്തതും അതിരസകരമായ ഭക്ഷ്യങ്ങൾ നിറ
ഞ്ഞതും വേണ്ടപ്പെട്ട സൎവ്വസുഖസാധനങ്ങളാൽ
പരിപൂൎണ്ണവുമാകുന്നു. പാലാഴി കടയുമ്പോൾ ഉണ്ടാ
യതും ആഗ്രഹ വിഷയങ്ങളെ പ്രദാനം ചെയ്യുന്നതു
മായ കല്പകവൃക്ഷം അവിടെ ഉണ്ടു. പാലാഴി കട
യുമ്പോൾ ഉണ്ടായ ഐരാവതവും അവിടെ ഉണ്ടു.
വെളുപ്പുനിറമുള്ളതും നാലു കൊമ്പുള്ളതും ദേവേന്ദ്ര
ന്റെ വാഹനവും ശത്രുനിഗ്രഹത്തിൽ സാമൎത്ഥ്യമു
ള്ളതും വളരെ ബുദ്ധിയുള്ളതുമായ ആനയാകുന്നു
ഐരാവതം. മൈഥുനതൃപ്തിക്കായി അവിടെ അന

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/32&oldid=197734" എന്ന താളിൽനിന്ന് ശേഖരിച്ചത്