താൾ:56E236.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

ന്തം മാത്രം ചേൎക്കുന്നു. കാശിയിലെ രാജാവായ അ
ജാതശത്രുവിന്നും ഒരു ബ്രാഹ്മണനും തമ്മിലുണ്ടായ
വാദം, ബൃഹദാരണ്യകോപനിഷത്തിൽനിന്നു എടു
ത്തു പ്രസ്താവിക്കുന്നു. ബ്രഹ്മോപദേശം ഗ്രഹിപ്പിച്ചു
തരാമെന്നു ബ്രാഹ്മണൻ പറഞ്ഞപ്പോൾ രാജാവു ആ
യിരം പശുക്കളെ വാഗ്ദാനംചെയ്തു. സുൎയ്യൻ മിന്നൽ
ചന്ദ്രൻ വെള്ളം ആകാശം നാലുദിക്കുകൾ എന്നിവ
ററിലൊക്കയും വ്യാപിക്കുന്ന പുരുഷനെ ഞാൻ ബ്രഹ്മ
മായി ആരാധിക്കുന്നു എന്നു ബ്രാഹ്മണൻ പറഞ്ഞ
പ്പോൾ അവ്വണ്ണം ഞാനും ചെയ്യുന്നു എന്നു രാജാവു
മറുവടി പറഞ്ഞു. പിന്നെബ്രാഹ്മണൻ നടക്കുന്ന ഒരു
മനുഷ്യന്റെ പിമ്പിൽ കേൾക്കുന്ന ശബ്ദം ബ്രഹ്മമാ
ണെന്നു പറഞ്ഞതിന്നു, രാജാവു അതു ജീവനാകുന്നു,
അതിനെ ഞാനും ബ്രഹ്മമായി അറിയുന്നു എന്നു പ്രത്യു
ത്തരം പറഞ്ഞു. ഒടുക്കം ബ്രാഹ്മണൻ ഞാൻ ആ
ത്മാവിലെ പുരുഷനെ ബ്രഹ്മമായി ആരാധിക്കുന്നു
എന്നു പറഞ്ഞപ്പോൾ രാജാവു അതാകുന്നു ആത്മ
ബ്രഹ്മം, അതിനെ ഞാനറിയുന്നു എന്നു പറഞ്ഞു.
ബ്രാഹ്മണനു ഇതിൽപരമൊന്നും പറവാനില്ലായ്ക
യാൽ മൌനമായിരുന്നു. അപ്പോൾ രാജാവു ബ്രാഹ്മ
ണന്റെ അപേക്ഷപ്രകാരം ബ്രഹ്മോപദേശം ബ്രാഹ്മ
ണനോടു പറഞ്ഞു. രാജാവു അവനെ ഉറങ്ങുന്ന ഒരാ
ളുടെ അടുക്കെ കൂട്ടിക്കൊണ്ടു ചെന്നു ഉറങ്ങുന്നവനോടു
മഹാരാജാവെ എഴുന്നീല്ക്ക എന്നു പറഞ്ഞു. ഉറങ്ങു
ന്നവനുണരായ്കകൊണ്ടു രാജാവു അവനെ തൊട്ടു ഉട
നെ അവൻ ഉണൎന്നു. അപ്പോൾ രാജാവു ബ്രാഹ്മ
ണനോടു അവൻ ഉറങ്ങുമ്പോൾ അവന്റെ ജ്ഞാന

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/28&oldid=197730" എന്ന താളിൽനിന്ന് ശേഖരിച്ചത്