താൾ:56E236.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

പ്പെട്ടവനും ആത്മാവിനെ ഗ്രഹിപ്പാൻ പ്രയാസമാ
ണെന്നറിയുന്നവനും ആരോ അവനാകുന്നു അതിശ
യിക്കത്തക്കവൻ. അണുവിനെക്കാൾ ചെറുതായ
ആത്മാവു ബുദ്ധിക്കതീതനാകുന്നു. ആത്മാവിനെ
അദൃശ്യൻ ഗുപ്തൻ ഹൃദയത്തിൽ വസിക്കുന്നവൻ എ
ന്നു ആത്മധ്യാനത്താൽ ഗ്രഹിക്കുന്നവൻ സുഖദുഃഖ
ങ്ങളെ ത്യജിക്കുന്നു. സൎവ്വജ്ഞാതാവായ ആത്മാ
വിന്നു ജനനമരണങ്ങളില്ല. ദേഹം മരിക്കുമ്പോൾ
അതു മരിക്കുന്നില്ല. സൎവ്വത്തെക്കാൾ ചെറുതും സ
ൎവ്വത്തിലും വലുതുമായ ആത്മാവു ജീവിക്കുന്നവന്റെ
ഹൃദയത്തിൽ വസിക്കുന്നു. ആഗ്രഹനിവൃത്തനും
ദുഃഖരഹിതനുമായവൻ ആത്മമാഹാത്മ്യത്തെ അ
റിയുന്നു. ദേഹങ്ങളിൽ ദേഹമില്ലാത്തതായും മാറു
ന്നവറ്റിൽ മാറ്റമില്ലാത്തതായും ആത്മാവിരിക്കുന്നു
എന്നറിയുന്നവൻ ദുഃഖിക്കുന്നില്ല.

3. ഉപനിഷത്തുകളിലും തത്വജ്ഞാനത്തിലും
വ്യവഹരിച്ചു കാണുന്ന ശ്രേഷ്ഠപുരുഷാൎത്ഥം.

ഉപനിഷത്തുകളിലും തത്വജ്ഞാനസിദ്ധാന്തങ്ങ
ളിലും ബ്രഹ്മോപദേശമാണല്ലോ മുഖ്യം. മനുഷ്യൻ
ബ്രഹ്മത്തേയും സ്വന്ത ആത്മാവിനേയും അറിഞ്ഞു
സ്ഥൂലവസ്തുവിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതാ
കുന്നു മോക്ഷം. (ബ്രഹ്മലയം ആകുന്നു അവയിൽ
പറയുന്ന ശ്രേഷ്ഠപുരുഷാൎത്ഥം.)

ബ്രഹ്മത്തെക്കുറിച്ചുള്ള പ്രസ്താവങ്ങൾ ഉപനി
ഷത്തുകളുടെ മുഖ്യസാരമാകുന്നു. ഇവിടെ ഒരു ദൃഷ്ടാ

3

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/27&oldid=197729" എന്ന താളിൽനിന്ന് ശേഖരിച്ചത്