താൾ:56E236.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

“മരണത്തെ ജയിപ്പാൻ വരം തരേണം എന്നും”
നചികേതസ് പറഞ്ഞു.മൃത്യു അതെല്ലാം നല്കി.

തൈത്തരീയ ബ്രാഹ്മണത്തിൽ കഥ ഇവിടെ അ
വസാനിക്കുന്നു എങ്കിലും കഥോപനിഷത്തിൽ ഈ
കഥയെ തത്വജ്ഞാനാനുസാരം തുടൎന്നു പറഞ്ഞിരി
ക്കുന്നതു താഴെ ചേൎക്കുന്നു.

മൂന്നാം വരത്തിന്നായി യാചിപ്പാൻ മൃത്യു അനു
വദിച്ചപ്പോൾ നചികേതസ് “മരണശേഷം മനു
ഷ്യൻ ജീവിക്കുന്നു എന്നു ചിലർ പറയുന്നെങ്കിലും മറ്റു
ചിലർ മനുഷ്യൻ മരണശേഷം ഇല്ലാതെ പോകുന്നു
എന്നു പറയുന്നു. ഈ കാൎയ്യത്തിന്റെ വാസ്തവ
മെന്തു” എന്നുചോദിച്ചു. മൃത്യു ഉത്തരം പറഞ്ഞു.
“ഈ കാൎയ്യത്തെക്കുറിച്ചു ദേവന്മാൎക്കു തന്നെ മുമ്പു വ
ളരെ സംശയമുണ്ടായിരുന്നു. ഇതു അറിവാൻ പ്രയാ
സമായ കാൎയ്യമാകുന്നു. അതുകൊണ്ടു നചികേത
സെ നീ മറ്റു വല്ല വരവും ചോദിക്ക”. നചികേത
സ്: “ദേവന്മാൎക്കു തന്നെ സംശയമുള്ളതും അറിവാൻ
പ്രയാസമുള്ളതും ആകകൊണ്ടു തന്നെ ഇതറിവാൻ
അത്യാവശ്യമാകുന്നു. ഇതു തെളിയിച്ചു തരുവാൻ
നിണക്കല്ലാതെ മറ്റാൎക്കും സാധിക്കുന്നതല്ല” എന്നു
പറഞ്ഞു. മൃത്യുപറയുന്നു: “നീ പുത്രസമ്പത്തു ധനം
സുഖഭോഗം രാജ്യം ദീൎഘായുസ്സു സ്വൎണ്ണം എന്നിവ
ഒക്കയും യാചിച്ചു കൊൾക. മേല്പറഞ്ഞ വരം മാത്രം
ചോദിക്കേണ്ട”. നചികേതസ് പറയുന്നു. “ഇവ
ഒക്കയും നാളെക്കു മാത്രം നില്ക്കുന്നു. അവ ഒക്കയും
നിണക്കു തന്നെ ഇരിക്കട്ടെ. മനുഷ്യന്നു ധനത്താൽ
പൂൎണ്ണ തൃപ്തിവരികയില്ല. അതുകൊണ്ടു എന്റെ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/25&oldid=197727" എന്ന താളിൽനിന്ന് ശേഖരിച്ചത്