താൾ:56E236.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ഋഗ്വേദമന്ത്രങ്ങളിൽ ദുൎല്ലഭമാകുന്നു. ഒന്നാമതു അമ
ൎത്യത പ്രാപിച്ചതു കരകൌശലവിദ്യയിൽ അതിവി
ശ്രതന്മാരായിരുന്ന ഋഭുക്കളായിരുന്നു. അവർ ഇന്ദ്ര
ന്നു അതിവിശേഷമായ ചില സാധനങ്ങളുണ്ടാക്കി
ക്കൊടുത്തതിന്നു പ്രതിഫലമായി ഇന്ദ്രൻ അവൎക്കു
അമൎത്യത നല്കി. ഭക്തന്മാർ ഔദാൎയ്യതയിൽ ശ്രേഷ്ഠ
ന്മാരായ്തീൎന്നാൽ ദേവന്മാർ അവൎക്കു അമൎത്യത നല്കും.
മനുഷ്യന്നു അമൎത്യത വരുത്തിയ മുഖ്യ ദൈവം അഗ്നി
യാകുന്നു.

അധികം നൂതനമായ ഒമ്പതും പത്തും മണ്ഡല
ങ്ങളിൽ അമൎത്യതയെ കുറിച്ചു കുറെ സ്പഷ്ടമായി പറ
ഞ്ഞിരിക്കുന്നു. മരിക്കുന്നവർ യമരാജാവിന്റെ ലോ
കത്തിൽ പോയി പിതൃക്കളും യമന്റെ പ്രജകളുമാ
യ്തീരും. അവരവരുടെ കൃത്യാനുസാരം ഉത്തമന്മാരാ
യോ മദ്ധ്യമന്മാരായോ അധമന്മാരായോ ഭവിക്കും.

പരലോകത്തിലെ അനുഭവം കേവലം പ്രാകൃത
മാകുന്നു എന്നും അവിടത്തെ നിവാസികൾ നിത്യം
ഭക്ഷണപാനാദികളിൽ രസിക്കും എന്നുമല്ലാതെ
മറെറാന്നും പറഞ്ഞുകാണുന്നില്ല. പരലോകത്തിൽ
ഭക്തന്മാൎക്കു ദേഹംകൂടെ വേണ്ടതാണെന്നു അവർ
ആഗ്രഹിച്ചിരുന്നു. അവരുടെ ദേഹം നശിക്കാതി
രിക്കേണ്ടതിന്നു അഗ്നി ദേഹത്തെ ശുദ്ധീകരിച്ചു പര
ലോകത്തിലെത്തിക്കുമെന്നും അഗ്നി തന്നെ ആത്മാ
ക്കളുടെ ദേഹമായിരിക്കുമെന്നും അവർ വിചാരിച്ചു.
ദുഷ്ടന്മാരുടെ ഗതിയെ കുറിച്ചും നരകത്തെക്കുറിച്ചും
പ്രത്യേകം ഒന്നും പറഞ്ഞിട്ടില്ല. യമൻ ദുഷ്ടന്മാരെ
കഠിനമായി ശിക്ഷിക്കുമെന്നും അവർ അന്ധകാര

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/16&oldid=197718" എന്ന താളിൽനിന്ന് ശേഖരിച്ചത്