താൾ:56E236.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

1. അത്യന്ത ദൂരങ്ങളായി ഇരുലോകങ്ങളെയും
ആർ ഉറപ്പിച്ചിരിക്കുന്നുവോ
ആയവന്റെ പ്രവൃത്തികൾ ഏറ്റവും അധി
കം ജ്ഞാനമുള്ളവ തന്നെ.
ഉയരമായി ഉയൎന്നിട്ടുള്ള ദ്യോവിനെ അവൻ
നീട്ടിവെച്ചു രണ്ടു വിധമായി അവൻ നക്ഷ
ത്രത്തെയും ഭൂമിയെയും പരത്തിയിരിക്കുന്നു.
2. എന്റെ സ്വന്ത ആത്മാവിനോടു ഞാനിതു
ഉരെക്കുന്നു.
ഞാൻ വരുണന്റെ സമീപത്തു എപ്പോൾ
എത്തും?
അവൻ കരുണാവാനായി ഹവിസ്സ് കൈക്കൊ
ള്ളുമോ?
ഞാൻ എപ്പോൾ അവന്റെ കരുണയെ
സന്തുഷ്ടനായി ദൎശിക്കും.
3. എന്റെ കുറ്റം ബോധിച്ചിട്ടു ഞാൻ ചോദി
ക്കുന്നു വരുണനായുള്ളോവെ!
ചോദിപ്പാനും വിദ്വാന്മാരോടടുത്തു വരുന്നു.
കവികൾ ഒക്കയും ഒന്നു തന്നെ എന്നോടു പറ
യുന്നതു
ഈ വരുണൻ നിന്നോടു അകരുണൻ തന്നേ
യാകുന്നു.
4. നിണക്കു സ്തോത്രം ചൊല്ലുന്ന സ്നേഹിതനെ
നീകൊല്ലുവാൻ ഭാവിക്കുന്നതു പണ്ടേത്ത അ
ന്യായം ഹേതുവായിട്ടാകുന്നുവോ വരുണാ!
നിജാധീനനും നിൎവ്വ്യാജനും ആയവനെ,
എനിക്കു അതു ബോദ്ധ്യമാക്കിത്തരേണമേ!

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/11&oldid=197713" എന്ന താളിൽനിന്ന് ശേഖരിച്ചത്