താൾ:56E235.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

ദായത്തിൽ സന്താനങ്ങൾക്കു കിട്ടിയിരുന്നു എങ്കിലും
ഇസ്രയേൽ ജാതിയിൽ നിരന്തരം പ്രവൃത്തിച്ചിരുന്ന
വെളിപ്പാടിന്റെ ആത്മാവു അതിനെ നിഷ്കളങ്കമാ
യികാത്തിരിക്കുന്നു.

ക്രിസ്തീയലോകോത്ഭവിവരം വെളിപ്പാടിന്റെ
ഫലം എന്നു നാം വിചാരിക്കും പ്രകാരം തന്നേ സൃ
ഷ്ടി ദൈവത്തിന്റെ ഒന്നാം വെളിപ്പാടായിരുന്നു എ
ന്നും നാം നിശ്ചയിക്കുന്നു റോമർ 1, 20. എന്നു തന്നെ
യുമല്ല ജാതികൾക്കു ദൈവത്തെ അറിവാനായുള്ള
ഒരുമാൎഗ്ഗം സൃഷ്ടി തന്നെയായിരുന്നു. ദൈവം ഗുണ
വാനാണെന്നു നാം അവന്റെ പ്രവൃത്തിയാലാണ
ല്ലോ അറിയുന്നതു. ദൈവത്തിന്റെ ഒന്നാം പ്രവൃ
ത്തി സൃഷ്ടിയാകുന്നു. ഇന്നും അവൻ സൃഷ്ടിയിൽ
വെളിപ്പെടുന്നവനായി മാത്രമല്ല സൃഷ്ടിക്കു സൎവ്വസ
മീപസ്ഥനായുമിരിക്കുന്നു സങ്കീ. 139. എന്നാൽ മാനു
ഷബുദ്ധി പാപത്താൽ അന്ധകാരപ്രദമായിപോ
യതുകൊണ്ടു സൃഷ്ടിയിലെ ദൈവവെളിപ്പാടിനെ
ശരിയായി കാണാതിരിക്കുന്നു. അതുകൊണ്ടു ദൈവം
നമുക്കു തിരുവചനത്തിലും പ്രത്യേകം തന്റെ പുത്ര
നിലും പരിപൂൎണ്ണമായ വെളിപ്പാടുതന്നിരിക്കുന്നു.

"യഹോവെ നിന്റെ പ്രവൃത്തികൾ എത്ര വലി
യവ! നിന്റെ വിചാരങ്ങൾ എത്ര അഗാധമുള്ളവ!
നീ സകലത്തേയും ജ്ഞാനത്തിൽ തീൎത്തു ഭൂമി നി
ന്റെ സമ്പത്തിനാൽ സമ്പൂൎണ്ണം" "യഹോവെ നീ
ആകാശങ്ങളെ നിന്റെ മഹത്വംകൊണ്ടു നിറെച്ചു.
ഭൂമി നിന്റെ സ്തുതികൊണ്ടു നിറഞ്ഞിരിക്കുന്നു."

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/84&oldid=200216" എന്ന താളിൽനിന്ന് ശേഖരിച്ചത്