താൾ:56E235.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

യുന്നില്ല. ഇങ്ങിനത്ത സംഗതികളിൽ നമ്മുടെ
വിവരം മൌനമായിരിക്കുന്നു. ഈ മൌനത മറ്റുള്ള
മാൎഗ്ഗങ്ങളിലെ വിവരത്തോടു ഒപ്പിച്ചു നോക്കിയാൽ
ആശ്ചൎയ്യകരം തന്നേ. ഈ വിവരം തത്വജ്ഞാനി
കൾക്കായും പ്രകൃതിശാസ്ത്രികൾക്കായും എഴുതീട്ടുള്ള
തല്ല. മാനുഷസമുദായത്തിന്റെ ശൈശവകാലത്തും
കൂടെ ലോകോത്ഭവരഹസ്യം മനുഷ്യൎക്കു ഗ്രഹിപ്പാൻ
പാടുള്ള വിധത്തിൽ എഴുതിയിരിക്കുന്നു. ഇതിനാലെ
ല്ലാം നമ്മുടെ വിവരത്തിന്റെ സല്ഗുണസ്വഭാവം പ്ര
ത്യക്ഷമാകുന്നു. അന്യമാൎഗ്ഗങ്ങളിൽ അതു തീരെയില്ല
എന്നു സ്പഷ്ടം. വെളിപ്പാടിന്റെ ആത്മാവു തന്നേ
ഇസ്രയേൽ ജാതിയിൽ ഈ വിവരത്തെ ശുദ്ധിയോ
ടെ നിലനിൎത്തിപോന്നിരിക്കുന്നു.

ക്രിസ്തീയലോകോത്ഭവ വിവരം വെളിപ്പാടിന്റെ
ഒരു ഫലമാകുന്നു. അതുകൊണ്ടാകുന്നു ഈ വിവരം
ശുദ്ധിയുള്ളതായിരിക്കുന്നതു. മറ്റുള്ള എല്ലാസൃഷ്ടി
വിവരങ്ങളും മനുഷ്യന്റെ ഊഹത്തിൽ നിന്നോ പ്രകൃ
തിയുടെ പരിയേഷണയിൽനിന്നോ ഉത്ഭവിച്ചിരിക്കു
ന്നു. ദുൎല്ലഭം ചിലസത്യങ്ങൾ അവയിൽ കാണുന്നു
ണ്ടെങ്കിൽ അതു ആദ്യവെളിപ്പാടിന്റെ ശേഷിപ്പായി
രിക്കും. എന്നാൽ അവയൊക്കയും വാമൊഴിയായി
വന്നതുകൊണ്ടു ക്രമേണ അനവധി അബദ്ധങ്ങളും
അശുദ്ധിയും അതോടു ചേൎന്നുപോയിരിക്കുന്നു. നമ്മു
ടെ വിവരമോ അങ്ങിനെയല്ല. ദൈവംതാൻ തന്നെ
ഭക്തന്മാൎക്കു ഗ്രഹിപ്പാൻ പാടുള്ളേടത്തോളവും ആവ
ശ്യമുള്ളേടത്തോളവും വെളിപ്പെടുത്തിയിരിക്കുന്നു. ആ
വെളിപ്പാടു ആരംഭത്തിൽ വാമൊഴിയായ്തന്നെ സമു

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/83&oldid=200214" എന്ന താളിൽനിന്ന് ശേഖരിച്ചത്