താൾ:56E235.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

4. ലോകോത്ഭവവിവരത്തിന്നും ഐഹിക
ജീവന്നും തമ്മിലെന്തു സംബന്ധം?

നാം ഇതുവരെ വിവരിച്ച ഉപദേശങ്ങളെ എ
ല്ലാം നോക്കിയാൽ അവറ്റാൽ നമ്മുടെ ഐഹിക
ജീവിതാവസ്ഥയാൽ ഓരോപ്രയോജനങ്ങൾ ഉണ്ടാ
യ്വരേണ്ടതാകുന്നു എന്നുകാണും.

ഹിന്തുമതത്തിൽ ഏകദൈവവിശ്വാസമില്ലാത്ത
തുകൊണ്ടു മനുഷ്യന്നു സ്രഷ്ടാവിനെ അറിവാൻ തരം
വരുന്നില്ല. ഏതൊരു ദേവന്നായി ഞാൻ ഹോമത്തെ
കഴിക്കുമെന്നു പ്രാചീനാൎയ്യർ തന്നേ ചോദിച്ചിരിക്കു
ന്നുവല്ലോ. എന്നാൽ ഏതെങ്കിലും ഒരു ദൈവത്തെ
ആരാധിക്കാമെന്നു പറയുമായിരിക്കും. മൂൎത്തിത്വമി
ല്ലാത്തവനോടു എനിക്കു എങ്ങിനെ സംസൎഗ്ഗം ചെ
യ്യാം? നിൎഗ്ഗുണനെ എങ്ങിനെ ആരാധിക്കാം? പ്രകൃ
തിയിൽ ലയിക്കുന്ന ദൈവത്തെ എങ്ങിനെ കണ്ടെ
ത്താം? ദൈവം പ്രകൃതിയോടു സംബന്ധമില്ലാത്തവ
നെങ്കിൽ എനിക്കെങ്ങിനെ അടുത്തു ചെല്ലാം? ഞാൻ
തന്നെ ദൈവമെങ്കിൽ ആരാധനയെന്തിന്നു? ഹിന്തു
മാൎഗ്ഗപ്രകാരം സ്രഷ്ടാവിന്നു സൃഷ്ടിയുടെമേൽ അധി
കാരമില്ല. അങ്ങിനെയായാൽ ദൈവത്തോടു അ
പേക്ഷിക്കുന്നതിനാലെന്തു ഉപകാരം? എന്റെ നോ
ട്ടം പ്രകൃതിയിലേക്കും ആഗ്രഹം പ്രപഞ്ചത്തിലേക്കും
തിരിയുമെന്നല്ലയോ? ഞാൻ ദൈവാംശമെങ്കിൽ എ
ന്റെ ദുഷ്പ്രവൃത്തിക്കു ഞാൻ ഉത്തരവാദിയോ? എല്ലാം
അദൃഷ്ടത്താലോ കൎമ്മത്താലോ നടക്കുന്നതായാൽ
എന്റെ സല്പ്രവൃത്തികളാൽ പോലും എന്തുപ്രയോ
ജനംവരും? എനിക്കു ആപത്തിൽ സഹായില്ല.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/79&oldid=200206" എന്ന താളിൽനിന്ന് ശേഖരിച്ചത്