താൾ:56E235.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

ദുൎബ്ബലമാകയും ഉദ്ധാരണത്തിന്നു ഒരുക്കം സിദ്ധിക്കയും
ദൈവനീതി പ്രത്യക്ഷമാകയും ചെയ്യുന്നു. പാപം
മനുഷ്യന്റെ സ്വാതന്ത്ര്യത്താലുളവായിരിക്കുന്നു. അതു
വിചാരിച്ചിട്ടു മനുഷ്യന്നു സ്വാതന്ത്ര്യം കൊടുക്കരുതാ
യിരുന്നു എന്നു പറയുന്നതു യുക്തമല്ല. സ്വാതന്ത്ര്യ
മില്ലെങ്കിൽ മനുഷ്യൻ മനുഷ്യനാകയില്ല മൃഗമോ
മറെറാ ആകുമായിരുന്നു. —അതുമാത്രവുമല്ല. ദൈവ
ത്തിന്റെ ലോകഭരണത്തിൽ പാപത്തെ പാപത്താൽ
ശിക്ഷിക്കുന്നതും കൂടെ സംഭവിക്കുന്നു. ഹൃദയകാഠി
ന്യം മാനസാന്തരപ്പെടുവാൻ പാടില്ലാത്ത സ്ഥിതി,
അപമാനരാഗങ്ങൾ എന്നിവ പാപത്തിന്റെ ശിക്ഷ
യാകുന്നു യോഹ 12, 40; റോമ 1, 24; 2 തെസ്സ. 2, 11;
1 പേത്രൻ 2, 8. ഇതു വിചാരിച്ചാൽ ദൈവം പാപോ
ത്ഭവത്തിന്നല്ലെങ്കിലും പാപവികാസത്തെക്കു കാരണ
ഭൂതനാകുന്നു എന്നു പറയാം. അതും ശരിയല്ല. എ
ല്ലാ സൃഷ്ടിയുടെയും വികാസതാധൎമ്മത്തിന്നു ദൈവം
കാരണനാകുന്നു. അങ്ങിനെയുള്ള ധൎമ്മത്തെ വിചാ
രിച്ചാൽ മനുഷ്യൻ സ്വാതന്ത്ര്യത്തോടെ തെരിഞ്ഞെ
ടുക്കുന്ന നന്മതിന്മകൾ വികസിക്കാതിരിപ്പാൻ പാ
ടില്ല എന്നു നിശ്ചയം. എന്നാൽ പാപ വികാസ
തെക്കു അതോടു ദൈവം യോജിപ്പിച്ചു വെച്ച കഷ്ടം
തന്നേ തടസ്ഥമാകുന്നുവല്ലോ. എന്നാൽ ലോക
ത്തിൽ ദൈവരാജ്യം തികഞ്ഞു വരുന്നേടത്തോളം പാ
പവും കഷ്ടവും ഒടുങ്ങിപോകും. സൃഷ്ടിയുടെ ഉദ്ദേ
ശസാദ്ധ്യം പരിപൂണ്ണമാകുമ്പോൾ പാപവും കഷ്ട
വും തീരെ ഇല്ലാതെയാകും.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/78&oldid=200204" എന്ന താളിൽനിന്ന് ശേഖരിച്ചത്