താൾ:56E235.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

ശക്തനായി ലോകത്തെ തന്റെ ഉദ്ദേശത്തിന്നനു
സാരമായി ഭരിച്ചു നടത്തുന്നെങ്കിലും മനുഷ്യൻ പാ
പത്താൽ ദൈവത്തിന്റെ പ്രവൃത്തിക്കു ഭംഗം വരു
ത്തുന്നില്ലയോ എന്നു കൂടെ ചോദിക്കാവുന്നതാകുന്നു.
പാപം മനുഷ്യന്റെ സ്വാതന്ത്ര്യചിത്തത്താലുളവായ്വ
ന്നിരിക്കുന്നു എന്നു നാം മുമ്പെ സൂചിപ്പിച്ചിരിക്കുന്നു.
പാപത്തിന്റെ അവസ്ഥവിചാരിച്ചാൽ രണ്ടു മുഖ്യ
ചോദ്യങ്ങൾ ഉണ്ടായ്വരും. മനുഷ്യന്റെ സ്വാതന്ത്ര്യ
ത്തിന്നും ലോകഭരണത്തിന്നും തമ്മിലെന്തു സംബ
ന്ധം? ലോകത്തിലെ ദോഷത്തിന്നും ലോകഭരണത്തി
ന്നും എന്തു സംബന്ധം?

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്നും ദൈവത്തിന്റെ
ലോകഭരണത്തിന്നും തമ്മിലെന്തു സംബന്ധം? ഹി
ന്തുമാൎഗ്ഗപ്രകാരം കൎമ്മത്തിന്നു സൎവ്വവും അധീന
മാകയാൽ മനുഷ്യന്നു സ്വാതന്ത്ര്യമില്ലെന്നും ദൈവ
ത്തിന്നുപോലും കൎമ്മത്തെ നീക്കുവാൻ സാധിക്കുന്ന
തല്ലെന്നും വരും. എന്നാൽ ഈ ഉപദേശം സാക്ഷ്യ
മില്ലാത്ത ഊഹമാകുന്നു. ഇതിനെപ്പറ്റി ജന്മാന്ത
രോപദേശവിവരണയിൽ പ്രത്യേകം പറവാനിട
വരുന്നതുകൊണ്ടു ഇവിടെ യാതൊന്നും പറവാൻ
ഭാവിക്കുന്നില്ല. ഈ കാൎയ്യത്തെപ്പറ്റി വിവരിക്കുന്ന
തിൽ മനുഷ്യന്റെ മനോനിൎണ്ണയത്തെയും മനുഷ്യ
ന്റെ നിൎണ്ണയത്തിന്റെ ഫലസിദ്ധിയെയും തമ്മിൽ
വേൎതിരിക്കേണ്ടതാകുന്നു. മനുഷ്യന്റെ പ്രവൃത്തി
ഏതായാലും വെറും പ്രവൃത്തിയാൽ ദൈവത്തിന്റെ ലോകഭരണത്തിലെ ആലോചനെക്കു ഭംഗം വരുമെ
ന്നു കരുതേണ്ടതല്ല. നേരെമറിച്ചു പ്രവൃത്തിയുടെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/73&oldid=200194" എന്ന താളിൽനിന്ന് ശേഖരിച്ചത്