താൾ:56E235.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

ഭരിച്ചു സ്വന്ത ഉദ്ദേശസാദ്ധ്യത്തിന്നായി പ്രവൃത്തി
ക്കാതിരിക്കയില്ല.

ദൈവത്തിന്റെ ലോകഭരണം മൂന്നു വിധമാകുന്നു
എന്നു പറയാം. സാൎവ്വത്രികഭരണം, വിശിഷ്ട ഭരണം,
അതിവിശിഷ്ട ഭരണം എന്നിവ തന്നേ. സാൎവ്വത്രിക
ഭരണം (സാമാന്യഭരണം) എന്നതിനു സൎവ്വസൃഷ്ടിക
ളും വിഷയമായ്വരുന്നു. അതിൽ എത്രയോ ചെറിയ
കാൎയ്യങ്ങളും ഉൾ്പെട്ടിരിക്കുന്നു മത്തായി 6, 26. 27; 10,
29, 30; ലൂക്ക് 12, 6; സങ്കീ. 147, 9; വിശിഷ്ട വിചാര
ണക്കു മനുഷ്യരാകുന്നു വിഷയം. സൎവ്വമനുഷ്യജാതി
ക്കു പൊതുവെമാത്രമല്ല ഓരോരുത്തൎക്കു പ്രത്യേകവും
ദുഷ്ടൎക്കും നല്ലവൎക്കും അതിന്റെ ഗുണം അനുഭവമാ
യ്വരുന്നു മത്തായി 5, 45; വിശേഷാൽ മനുഷ്യന്റെ
ജീവൻ ഈ വിചാരണയിലുൾ്പെട്ടിരിക്കുന്നു. ഈ വി
ശിഷ്ട വിചാരണക്കു മനുഷ്യന്റെ ജീവാരംഭവും സു
ഖദുഃഖങ്ങളും സൎവ്വഗതിയും കിഴ്പെട്ടിരിക്കുന്നു യോബ്
10, 8, 9; സങ്കീ. 56, 9. ദൈവത്തിന്റെ അതിവിശിഷ്ട
ഭരണത്തിന്റെ വിഷയം വിശ്വാസികളാകുന്നു. അവർ
മനുഷ്യജാതിയുടെ വിശിഷ്ടഭാഗവും അവർ നിമിത്തം
ലോകം ദൈവത്താൽ പ്രത്യേകം പരിപാലിക്കപ്പെടു
ന്നതുമാകുന്നു സങ്കീ. 1, 6; 33, 18. 19; എബ്ര. 1, 14;
മത്താ. 5, 13–16.

ദൈവത്തിന്റെ പരമ ഔന്നത്യത്തെ വിചാരി
ച്ചാൽ അവൻ ലോകത്തിൽലയിക്കാത്ത ലോകാതീ
തനാകുന്നു എങ്കിലും സൃഷ്ടിയെ കേവലം സംബന്ധി
ക്കാത്തവനുല്ലായ്കയാൽ ലോകാനതീതനും ആകുന്നു
(Transcendence and Immanence). ദൈവം സൎവ്വ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/72&oldid=200192" എന്ന താളിൽനിന്ന് ശേഖരിച്ചത്