താൾ:56E235.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

സ്വസ്ഥനായിരുന്നു" എന്നതു അനന്തശയനംപോ
ലെയുള്ള ഒരു അവസ്ഥയല്ല ദൈവം സൃഷ്ടിക്കുന്ന
പ്രവൃത്തിയെ തീൎത്തു ഏഴാംദിവസം സൃഷ്ടിക്കുന്ന
പ്രവൃത്തിയിൽനിന്നു നിവൃത്തനായി എന്നു മാത്രമല്ല
എന്നാൽ അന്നുതൊട്ടു ഇന്നേവരെ അവൻ പരിപാ
ലകനായി ലോകത്തോടു സംബന്ധിച്ചിരിക്കുന്നു.

ദൈവത്തിന്റെ ലോകഭരണപരിപാലനാദിക
ളെ കുറിച്ചു ചിലസംഗതികൾ പറവാനുണ്ടു. ദൈവം
ഉദ്ദേശത്തോടു കൂടെ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു
എന്നു മുമ്പെ പറഞ്ഞുവല്ലോ. ആ ഉദ്ദേശസാദ്ധ്യ
ത്തിന്നായി ദൈവം ലോകത്തെ ജ്ഞാനം നീതി സ്നേ
ഹം എന്നീ ഗുണങ്ങളോടെ ഭരിക്കുന്നു. അതുകൊണ്ടു
ദൈവം രാജാവാകുന്നു എന്നു വേദപുസ്തകത്തിൽ
പറഞ്ഞിരിക്കുന്നു യോശുവ 3, 10; 1 ശമുവേൽ 17, 26;
2 രാജാ. 19, 4: സങ്കീ. 42, 3; 84, 3, ദാനിയേൽ 6, 27;
ഹൊശയ 2, 1; അവൻ എന്നന്നേക്കും രാജാവായിരി
ക്കും സങ്കീ. 10, 16; 146, 10; 99, 1; എന്നാൽ രാജാവായ
ദൈവം തന്റെ ഇഷ്ടത്തെ ലംഘിക്കുന്നവൎക്കു ന്യായാ
ധിപതിയായി നീതിയെ നടത്തും ആദ്യ.18, 25; ന്യാ
യാധി. 11, 27; സങ്കീ. 7, 9; 58, 12; 82. 21. മനുഷ്യൻ
ദൈവഹിതത്തിന്നു പ്രതികൂലമായി പ്രവൃത്തിച്ചാലും
ദൈവം തന്റെ ഉദ്ദേശത്തെ സാധിപ്പിക്കാതിരിക്കയില്ല.

ദൈവം ലോകത്തെ സൃഷ്ടിച്ചശേഷം വെറും പ്രാ
കൃത നിയമങ്ങളുടെ വ്യാപാരത്തിന്നാകട്ടെ ആകസ്മി
കത്വത്തിലെ വിലാസങ്ങൾ്ക്കാകട്ടെ മനുഷ്യന്റെ സ്വാ
തന്ത്ര്യ ചിത്തത്തിന്നാകട്ടെ വിട്ടേച്ചിട്ടില്ല. എന്നാൽ
മനുഷ്യന്റെ പ്രവൃത്തികളുടെ ഫലത്തെ കൂടെ ദൈവം

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/71&oldid=200190" എന്ന താളിൽനിന്ന് ശേഖരിച്ചത്