താൾ:56E235.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

വിഷ്ണു ശിവന്മാരെപോലെ അന്യോന്യ ശത്രുക്കളും
ഗുണഭേദമുള്ളവരുമല്ല. പലപേരുകളാൽ വിളിക്ക
പ്പെട്ടവനെങ്കിലും നിത്യനും മാറ്റമില്ലാത്തവനുമായ
ദൈവം ഏകനത്രെ. സ്ഥലകാലങ്ങളാലൊ പ്രകൃതി
ഭേദത്താലൊ വികാരം വരുന്നവനല്ല. അവൻ അ
ന്യസഹായക സാധനങ്ങളിൽ നിന്നല്ല സ്വന്തവാക്കി
ന്റെ ശക്തിയാൽ ലോകത്തെ ഉളവാക്കിയിരിക്കകൊ
ണ്ടു സൎവ്വശക്തനാകുന്നു. ഹിന്തുമാൎഗ്ഗത്തിലും സൎവ്വ
ശക്തി എന്നഗുണം സ്രഷ്ടാവിന്നാരോപിച്ചിരിക്കുന്നു.
എന്നുവന്നാലും സ്രഷ്ട്രാവു ബലഹീനനും നിസ്സഹായ
കനും ആയി ബുദ്ധിമുട്ടി എന്നു ബ്രാഹ്മണങ്ങളിൽനി
ന്നു കാണുന്നു. ഹിന്തുമാൎഗ്ഗത്തിലെ ദേവന്മാർ പലവി
ധേന ദോഷികളാകുന്നു. ക്രിസ്തീയമാഗ്ഗത്തിലെ സ്ര
ഷ്ടാവു വിശുദ്ധനാകുന്നു. പാപത്തിന്നു അവൻ
കാരണഭൂതനല്ല. മനുഷ്യൻ സ്വാതന്ത്ര്യചിത്തനാ
യി സ്വമേധയാ കല്പനാലംഘനത്താൽ പാപിയാ
യ്തീൎന്നു. ദൈവമോ പാപത്തെ ശിക്ഷിച്ചകറ്റുന്ന
ശുദ്ധനും നീതിമാനുമാകുന്നു. അവൻ ശുദ്ധനാക
കൊണ്ടു സൃഷ്ടി അവന്റെ ലീലാവിലാസമല്ല. ജ്ഞാ
നത്തോടു കൂടെ ഉദ്ദേശസാദ്ധ്യത്തിന്നായി അവൻ
ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. "ദൈവമെ നീ സ
കലത്തേയും ജ്ഞാനത്തിൽ തീൎത്തു ഭൂമി നിന്റെ സ
മ്പത്തിനാൽ സമ്പൂൎണ്ണം."

"ദൈവം ആറു ദിവസംകൊണ്ടു ആകാശ ഭൂമിക
ളെയും സമുദ്രത്തേയും അവയിലുള്ള സകലത്തേയും
ഉണ്ടാക്കി ഏഴാം ദിവസത്തിൽ സസ്ഥനായിരുന്നു"
പുറപ്പാടു 20, 11; ആദ്യപുസ്തകം 2, 1–3. "ദൈവം

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/70&oldid=200188" എന്ന താളിൽനിന്ന് ശേഖരിച്ചത്