താൾ:56E235.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

പിപ്പാൻ സാധിച്ചിട്ടില്ല. പൌരാണിക മതത്തി
ലൊ ത്രിമൂൎത്തികൾ സൃഷ്ടിയിൽ സൃഷ്ടിസ്ഥിതി സം
ഹാരങ്ങളുടെ കൎത്താക്കന്മാരായി നിത്യം പ്രവൃത്തിക്ക
യും ധൎമ്മസംസ്ഥാപനത്തിന്നായി വിഷ്ണു നിത്യമവ
തരിക്കയും ചെയ്യുന്നു എന്നു പറയുന്നു. എന്നിട്ടും
അവൎക്കുപോലും ലോകത്തിലെ കൎമ്മത്തിന്മേൽ യാ
തൊരു കൎത്തവ്യവുമില്ല. കൎമ്മാനുസരണം ലോകം
തന്റെ ഗതിയിൽ പരിണമിച്ചും വിക്ഷേപിച്ചും വരി
കമാത്രം ചെയ്യുന്നു. ഈ കാൎയ്യത്തെപ്പറ്റി ദൈവ
നിരൂപണം എന്ന വിഷയത്തിൽ ധാരാളം പറവാൻ
ഇടവരുന്നതുകൊണ്ടു ഇവിടെ അധികം പ്രസ്താവി
ക്കുന്നില്ല.

b. ക്രിസ്തീയ മാൎഗ്ഗത്തിലെ ലോകോല്പത്തിവിവര
ത്തിൽ ദൈവത്തിന്നും ലോകത്തിന്നും തമ്മിലുള്ള സം
ബന്ധം യോഗ്യമായ വിധത്തിൽ തെളിഞ്ഞു വരുന്നു.

ക്രിസ്തീയമാൎഗ്ഗത്തിലെ ലോകോത്ഭവവിവരത്തിൽ
ദൈവത്തിന്റെ ഏകത്വവും മൂൎത്തിത്വവും സ്പഷ്ട
മായ്കാണുന്നു. ഹിന്തുമതത്തിലെ സൃഷ്ടികൎത്താക്ക
ന്മാർ പലരാണെന്നു മുമ്പെകണ്ടുവല്ലോ. ക്രിസ്തു
മാൎഗ്ഗത്തിലോ ലോകസ്രഷ്ടാവു ഏക ദൈവമാകുന്നു.
എന്നാൽ അവനിൽ മൂൎത്തിത്വവിശേഷതയുമുണ്ടു.
ത്രിയേക ദൈവം സൃഷ്ടിപ്രവൃത്തിയിൽ സഹകാരക
ന്മാരായിരുന്നു. അവൻ അദ്വൈതമതത്തിന്റെ പ
രമാത്മാവല്ല നിൎഗ്ഗുണനുമല്ല. അവൻ തപസ്സിന്റെ
യോ യാഗത്തിന്റെയോ കൃതിയുമല്ല. സൃഷ്ടികൾ്ക്ക
ധീനനുമല്ല. ത്രിയേകത്വത്തിലെ മൂൎത്തികൾ ബ്രഹ്മ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/69&oldid=200187" എന്ന താളിൽനിന്ന് ശേഖരിച്ചത്