താൾ:56E235.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

കാണുന്നുണ്ടു. പ്രാകൃതിശക്തികളെ ഭരിച്ചു പ്രവൃത്തി
പ്പിക്കയും ഭക്തന്മാൎക്കു വേണ്ടുന്ന നന്മകളെയഥേഷ്ടം
എത്തിക്കയും ചെയ്യുന്നതു ദേവന്മാരുടെ പ്രവൃത്തിയാ
യിരുന്നു. ബ്രാഹ്മണങ്ങളിലോ ലോകഭരണത്തേ
ദേവന്മാൎക്കാരോപിച്ചു കാണുന്നുണ്ടെങ്കിലും സൃഷ്ടി
കൾ പ്രജാപതിയെ തോല്പിച്ചുകളഞ്ഞു എന്നും
മറ്റും പറഞ്ഞിരിക്കകൊണ്ടു ദേവന്മാൎക്കു ലോക
ത്തോടുണ്ടായസംബന്ധം നിജാധീനമായിരുന്നു എ
ന്നു പറവാൻ പ്രയാസം. തത്വജ്ഞാനസിദ്ധാന്തങ്ങ
ളിലൊ അവസ്ഥ കേവലം വേറെ. പരമാണുവാദം
സ്ഥൂലവസ്തുവാദം എന്നീ അഭിപ്രായങ്ങൾ പ്രകാരം
ദൈവത്തിന്നു കൎമ്മത്തിന്മേലും പ്രകൃതിയുടെ മേലും
യാതൊരുനിജാധീനതയും ഇല്ലെന്നു കാണുന്നു. പ്ര
വാഹവാദം (ദേവാംശവാദം Theory of Emanation)
വേദാന്തം എന്നീ അഭിപ്രായങ്ങളെ വിചാരിച്ചാൽ
ദൈവം (പരമാത്മാവു) ലോകത്തിൽ തന്നേ അന്തൎഭ
വിച്ചിരിക്കകൊണ്ടു പ്രകൃതിയിൽ ലയിച്ചുപോയിരിക്കു
ന്നു എന്നു പറയാം. എന്നാൽ പരമാത്മാവിന്റെ
ചതുൎത്ഥിയവസ്ഥനോക്കിയാൽ നിൎഗ്ഗുണനാകകൊണ്ടു
ലോകാതീത തത്വത്തിൽ പ്രകൃതിയോടു യാതൊരുവി
ധേനയും സംബന്ധിക്കാതെയിരിക്കുന്നു. പരമാ
ത്മാവു സ്രഷ്ടാവല്ലായ്കകൊണ്ടു സൃഷ്ടിയിൽ ഒന്നും
തന്നേ ചെയ്യാറില്ല. അല്ല മായാവാദപ്രകാരം സൃ
ഷ്ടി ഇല്ലായ്മയാകയാൽ അതിനോടു പരമാത്മാവു
സംബന്ധിക്കുന്നതുമില്ല. ഇതെല്ലാം വിചാരിച്ചാൽ പൂൎവ്വഹിന്തുമതപ്രകാരം ദൈവത്തിന്നു ലോകത്തോ
ടുള്ള സംബന്ധം എന്തു എന്നു വിദ്വാന്മാൎക്കു സ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/68&oldid=200184" എന്ന താളിൽനിന്ന് ശേഖരിച്ചത്