താൾ:56E235.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

ഭൂമിയും അഥവാ രൂപവും ഭംഗിയുമില്ലാത്ത സ്ഥൂല
വസ്തുവും അതിൽപ്പിന്നെ രൂപവും ഭംഗിയുമുള്ള ഓ
രോ സൃഷ്ടിയും ഉണ്ടായ്വന്നു. ഇങ്ങിനെ ക്രിസ്തീയ
സൃഷ്ടിവിവരം ലോകം സ്വതവേ ഉളവായി എന്ന
സ്ഥൂലവസ്തുവാദത്തിന്നും (Materialism) ലോകം ബ്ര
ഹ്മാണ്ഡത്തിൽ നിന്നോ വല്ല ശൂന്യവസ്തുവിൽ നി
ന്നോ ക്രമേണ വികസിച്ചു വന്നു എന്ന വിക്ഷേപവാ
ദത്തിന്നും (Evolution) ലോകം ദൈവത്തിന്റെ സ്വാ
തന്ത്ര്യമുള്ള ഇഷ്ടത്തിൽനിന്നല്ല ദൈവതത്വത്തിൽ
നിന്നു അന്തൎഗ്ഗതമായ കാമം ഹേതുവായി സൃജിച്ചു
വന്നിരിക്കുന്നു എന്ന പ്രവാഹവാദത്തിന്നും (Ema—
nation) തീരേ വിപരീതമായ്വരുന്നു. ലോകോത്ഭവത്തി
ന്നു യാതൊരു സമവായ കാരണം ഉണ്ടായിരുന്നില്ല.
ലോകോല്പത്തിയുടെ ഏകകാരണം ദൈവത്തിന്റെ
സ്വാതന്ത്ര്യസംയുക്തമായ സ്നേഹേഷ്ടം തന്നേയാ
കുന്നു അതല്ലാതെ ദൈവത്തിന്റെ ഉള്ളിലോ പുറ
മെയൊ ഉള്ള വല്ല നിൎബ്ബന്ധത്താലല്ല സ്വന്തസ്വാത
ന്ത്ര്യത്തോടു കൂടിയ ഇഷ്ടത്താലും സൎവ്വശക്തിയാലും
ലോകം ഉളവായിരിക്കുന്നു. ലോകസൃഷ്ടി തന്നേ ദൈവ
ത്തിന്റെ സൎവ്വശക്തിയുടെ ഒന്നാം സാക്ഷ്യമാകുന്നു.
ദൈവമോ പുറജാതികളുടെ ലോകോല്പത്തി വിവരണ
കളിലെന്നപോലെ ഈ സൃഷ്ടിയിൽ ലയിച്ചു പോക
യോ ലോകത്തോടു കൂടെ വികസിച്ചു വരികയോ ചെ
യ്യുന്നില്ല. അന്തൎഗ്ഗതമായ കാമത്താൽ ദൈവം ലോ
കത്തെ തന്നിൽനിന്നു വിസൎജ്ജിച്ചു വിടുന്നതുമില്ല.

ഈ സംബന്ധത്തിൽ ഹിന്തുക്കളെ വിചാരിച്ചാൽ
രണ്ടു മുഖ്യ ചോദ്യങ്ങൾ ഉളവാകും. സൃഷ്ടിപ്രവൃത്തി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/60&oldid=200166" എന്ന താളിൽനിന്ന് ശേഖരിച്ചത്