താൾ:56E235.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

മായ്വരുന്നു എന്നും നാം കണ്ടിരിക്കുന്നു. എന്നാൽ
ഋഗ്വേദം X. 129ൽ പറഞ്ഞിരിക്കുന്ന വിവരത്തിന്നും
ക്രിസ്തീയ വിവരത്തിന്നും ലഘുവായ ചിലതുല്യതകൾ
ഉണ്ടു. അവിടെ പറയുന്നതു: "ഒന്നാമതു അന്ധ
കാരം ഉണ്ടായിരുന്നു. വിശ്വം മുഴുവൻ ജലമായി
രുന്നു. മീതെ ആദ്യശക്തിയും താഴെ പ്രകൃതിയുമാ
യിരുന്നു. ആത്മാവു അതിന്മീതെ ആവസിച്ചു."
അതല്ലാതെ ശതപതബ്രാഹ്മണം VII. 5, 2. 6ൽ മനു
ഷ്യൻ പ്രജാപതിയുടെ ആത്മാവിൽനിന്നുണ്ടായെ
ന്നും II. 5, 1ൽ മനുഷ്യൻ പ്രജാപതിക്കു ഏറ്റവും
അടുത്ത സൃഷ്ടിയാണെന്നും തൈത്തരീയ ബ്രാഹ്മണ
ത്തിൽ II. 3, 8. 13ൽ പ്രജാപതി പ്രത്യേക ആലോ
ചനയോടെ മനുഷ്യനെ സൃഷ്ടിച്ചു എന്നും പ്രജാപതി
സകലത്തേയും വാക്കുകൊണ്ടുണ്ടാക്കി എന്നും പറ
ഞ്ഞിരിക്കുന്നു. ഈ സംഗതികൾ ഒഴികെയുള്ളതെ
ല്ലാം ക്രിസ്തീയമാൎഗ്ഗത്തിലെ വിവരത്തോടു അശേഷം
ഒക്കാത്തതാകുന്നു.

a. ലോകോല്പത്തിയെപ്പറ്റി ശരിയായ ധാരണ
ഹിന്തുക്കൾ്ക്കില്ലെന്നു ഹിന്തുമാൎഗ്ഗത്തിൽനിന്നു തന്നെ
തെളിയുന്നു. ഋഗ്വേദം X. 129ന്റെ ഒടുവിൽ സ്പഷ്ട
മായി പറയുന്നതിവ്വണ്ണം: "ആദിയിൽ വിശ്വം എ
വിടെയായിരുന്നു? അത്യുന്നതങ്ങളിൽ വസിക്കുന്ന സ
ൎവ്വജ്ഞൻ അറിയുമായിരിക്കാം. പക്ഷെ അവനും
അറിയുന്നില്ലെന്നു വരുമോ." എന്നിങ്ങിനെ ലോ
കോത്ഭവത്തെപ്പറ്റിയുള്ള അറിയായ്മയെ കുറിച്ചു
സങ്കടം പറയുന്നു. അങ്ങിനെയിരിക്കെ ഋഷികൾക്കു
പോലും ലോകോത്ഭവ രഹസ്യം അഗ്രാഹ്യമായിരി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/56&oldid=200158" എന്ന താളിൽനിന്ന് ശേഖരിച്ചത്