താൾ:56E235.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ജ്ഞാനം പ്രകാശിച്ചിരിക്കുന്നെന്നും അതു ഇപ്പോഴും
ലോകത്തിൽ പ്രതിബിംബിക്കുന്നു എന്നും പറയുന്നു
സുഭാഷിതം 8, 22–32; യോബ് 28, 3.

പഴയനിയമത്തിലെ ഈ വിവരങ്ങളെ പുതു നി
യമത്തിൽ ഉറപ്പിച്ചതായും കാണുന്നു. എന്നാൽ
പുതുനിയമത്തിൽ ഈ കാൎയ്യം സംബന്ധിച്ചു കാണുന്ന
മുഖ്യമായ സംഗതി വചനസ്വരൂപൻ മുഖാന്തരം
ലോകം സൃഷ്ടിക്കപ്പെട്ട എന്നതു തന്നേ യോഹ. 1, 1.
3. 10; കൊലോസ്യർ 1, 16; എബ്രായർ 1, 1. 2. വ
ചനസ്വരൂപൻ എന്നു പറയുന്നതു പുത്രനായ ദൈ
വത്തെക്കുറിച്ചാകുന്നു. അതുകൊണ്ടു സൃഷ്ടിപ്രവൃ
ത്തിയിൽ ക്രിസ്തുവിന്നും പങ്കുണ്ടായിരുന്നു. ക്രിസ്തൻ
സൃഷ്ടിയുടെ മദ്ധ്യസ്ഥൻ തന്നേ. അവൻ വീണ്ടെടു
പ്പിലും മദ്ധ്യസ്ഥൻ തന്നേയല്ലോ. ഇതിനാൽ സൃ
ഷ്ടിപ്രവൃത്തിക്കും വീണ്ടെടുപ്പിന്നും തമ്മിൽ ഉറ്റ സം
ബന്ധമുണ്ടെന്നു തെളിയുന്നു. സ്നേഹത്തിന്റെ പുത്ര
നിൽ ലോകത്തെയും അതിലെ ഉൽകൃഷ്ടസൃഷ്ടിയായ
മനുഷ്യനെയും ദൈവം നിൎമ്മിച്ചിരിക്കുന്നു. അതു
കൊണ്ടു അവന്നു സൃഷ്ടിയുടെ ആദ്യജാതൻ എന്ന
പേരും ഉണ്ടു.

III. താരതമ്യവും ആക്ഷേപവും.

1. രണ്ടു മാൎഗ്ഗങ്ങളിലും ഉള്ള ലോകോത്ഭവ
വിവരങ്ങളുടെ സാമാന്യ സ്വഭാവം.

ഹിന്തുക്രിസ്തീയ ലോകോത്ഭവവിവരങ്ങൾ്ക്കു തുല്യ
ത വളരെ ഇല്ലെന്നും വൈപരീത്യം അത്യന്തം സ്പഷ്ട

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/55&oldid=200157" എന്ന താളിൽനിന്ന് ശേഖരിച്ചത്