താൾ:56E235.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

മഹത്വീകരിക്കയും ചെയ്യേണ്ടതാകുന്നു. പിന്നെ മനു
ഷ്യവംശം ദൈവം നിശ്ചയിച്ച നിലയിൽനിന്നു എത്ര
പ്രാവശ്യം തെറ്റിപ്പോകയും അതുനിമിത്തം ദൈ
വം അവരെ എത്ര കഠിനമായി ശിക്ഷിക്കേണ്ടിവരി
കയും ചെയ്തിട്ടും മനുഷ്യൻ ഈ സൃഷ്ടിവിവരണ
ത്തിൽ വെക്കപ്പെട്ടിരിക്കുന്ന ലാക്കിൽ അടുത്തുവരുന്നു
എന്നതിന്നു ലോകചരിത്രം തന്നേ സാക്ഷ്യമാകുന്നു.
"നിങ്ങൾ വൎദ്ധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞു അ
തിനെ അടക്കുവിൻ" എന്നു ദൈവം അന്നു കല്പിച്ച
അനുഗ്രഹവാക്യം മാനുഷചരിത്ര വികാസതയുടെ
മുന്നറിയിപ്പും വാഗ്ദത്തവും തന്നേയാകുന്നു. നാം
മാനുഷചരിത്രം നോക്കിയാൽ ഈ വാഗ്ദത്തം നിവൃ
ത്തിയായ്വരുന്നതു കാണുന്നു.

എന്നാൽ ആദ്യപുസ്തകം ഒന്നാം അദ്ധ്യായത്തിൽ
മാത്രമല്ല പഴയനിയമത്തിൽ പലസ്ഥലങ്ങളിൽ
ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉപദേശം ഉദ്ദേശിച്ചു
കാണുന്നു. സങ്കീൎത്തനം 104. യോബ് 38. എന്നീ
സ്ഥലങ്ങളിൽ ദൈവത്തിന്റെ സൃഷ്ടിപ്രവൃത്തിയെ
ക്കുറിച്ചുള്ള സ്തോത്രഗീതങ്ങൾ കാണും. ദൈവം
ലോകത്തേയും അതിലുള്ളവറേറയും ആകാശത്തേ
യും അവയുടെ സൈന്യത്തേയും സൃഷ്ടിച്ചു എന്നു സങ്കീൎത്തനങ്ങളിൽ ചിലസ്ഥലത്തു വായിക്കുന്നു 36,6;
95, 4. 5; 115, 3; അവ്വണ്ണം തന്നേ ദൈവം യാതൊരു
സഹായവും തടസ്ഥവും കൂടാതെ ലോകത്തെ സൃ
ഷ്ടിച്ചു എന്നു പ്രവാചകലിഖിതങ്ങളിലും കാണും
യശായ 40, 28; 45, 12. 18. സദൃശങ്ങളിലും യോബി
ന്റെ പുസ്തകത്തിലും സൃഷ്ടിപ്രവൃത്തിയിൽ ദൈവ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/54&oldid=200156" എന്ന താളിൽനിന്ന് ശേഖരിച്ചത്