താൾ:56E235.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

ണ്ഡങ്ങളേയും വെവ്വേറെയാക്കിയശേഷം രണ്ടാം
പ്രവൃത്തിയാൽ സസ്യവൎഗ്ഗത്തെ ഉളവാക്കിയതുകൊ
ണ്ടു ജീവാങ്കുരങ്ങൾ ഉളവായി. നാലാം ദിവസത്തിൽ
ആകാശത്തിൽ സൂൎയ്യ ചന്ദ്ര നക്ഷത്രങ്ങളേയും ഉണ്ടാ
ക്കി അവമനുഷ്യൎക്കു കാലക്കുറിപ്പുകളായും ദിക്കറിവാൻ
വേണ്ടിയും ദൈവം ഉണ്ടാക്കി. അഞ്ചാം ദിവസത്തെ
പ്രവൃത്തിയാൽ രണ്ടാം ദിവസത്തിൽ തമ്മിൽ വേൎപി
രിച്ച സമുദ്രത്തിലും വായുമണ്ഡലത്തിലും ദൈവം
ജീവനെ പ്രവേശിപ്പിച്ചു. അതായതു അവൻ ജല
ജന്തുക്കളേയും പക്ഷികളേയും സൃഷ്ടിച്ചു. ആറാം ദിവ
സം നാം മൂന്നാം ദിവസംപോലെ രണ്ടു പ്രവൃത്തിക
ളെക്കുറിച്ചു കേൾ്ക്കുന്നു. ദൈവം ഒന്നാമതു ഭൂമിയിലെ
മൃഗങ്ങളെയും ഇഴജാതികളെയും ഉണ്ടാക്കി അതിന്റെ
ശേഷം മനുഷ്യനെയും സൃഷ്ടിച്ചു. ഓരോ ദിവസപ്ര
വൃത്തി കഴിഞ്ഞശേഷം ദൈവം താനുണ്ടാക്കിയതുനോ
ക്കി അതുനല്ലതെന്നു കണ്ടു. ഇന്നും കൂടി ദൈവപ്രവൃ
ത്തികളുടെ നന്മയേയും എല്ലാ സൃഷ്ടികളിലും പ്ര
ത്യക്ഷമായ്വരുന്ന നിയമാനുസാരവും ഉദ്ദേശാൎഥവുമാ
യ ക്രമത്തേയും സ്രഷ്ടാവിന്റെ ജ്ഞാനത്തേയും ദയ
യേയും പരിശോധിച്ചു കാണേണ്ടതു മനുഷ്യന്റെ അ
വകാശവും പ്രകൃതിശാസ്ത്രത്തിന്റെ മുറയും ആകുന്നു.

പ്രത്യേക സൂക്ഷ്മതയോടെ മനുഷ്യന്റെ ഉത്ഭവം
വിവരിച്ചിരിക്കുന്നു. അതിൽ മനുഷ്യന്റെ തത്വ
ത്തേയും ഉദ്ദേശത്തേയും കുറിച്ചു നാം വായിക്കുന്നു.
മറ്റെ സൃഷ്ടികളെയെല്ലാം ഭൂമി ആകാശം സമുദ്ര
ങ്ങൾ എന്നിവ ദൈവകല്പനാനുസാരം ഉത്ഭവി
പ്പിച്ചു. അവ മുറ്റും ഭൂമിയിൽനിന്നുണ്ടായതും തങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/49&oldid=200151" എന്ന താളിൽനിന്ന് ശേഖരിച്ചത്