താൾ:56E235.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

യതിനാൽ ഗ്രന്ഥകൎത്താവു ദൈവത്തിന്റെ അന്ത
ൎഗ്ഗതവും സൃഷ്ടിക്കുന്ന നിൎണ്ണയവും ഉദ്ദേശിക്കുന്നു.
ലോകവും അതിലുള്ളതൊക്കയും ദൈവത്തിന്റെ
പ്രത്യേക നിൎണ്ണയത്താൽ ഉണ്ടായി എന്നാണ് പറ
ഞ്ഞു എന്നവാക്കിന്റെ സാരം.

മേല്പറഞ്ഞ വിവരത്തിൽ നാം ആറു സൃഷ്ടിദിവ
സങ്ങളെക്കുറിച്ചു വായിക്കുന്നു. ഓരോ ദിവസത്തി
ന്റെ വിവരം സന്ധ്യയായി ഉഷസ്സുമായി ദിവസം
ഒന്നു, രണ്ടാം ദിവസം എന്നിത്യാദിവാക്കുകളാൽ അ
വസാനിക്കുന്നു. മൂന്നാം ദിവസത്തിലും ആറാം ദിവ
സത്തിലും ഈരണ്ടു സൃഷ്ടി പ്രവൃത്തികളുണ്ടായി
രുന്നു. ഈ വിവരം രണ്ടു ഭാഗമായി പിരിഞ്ഞു കിട
ക്കുന്നു. ഒന്നാം ദിവസത്തിൽ പ്രകാശം ആകവെ
ഉണ്ടായി. നാലാം ദിവസത്തിൽ വെളിച്ച വാഹക
ങ്ങളായി സൂൎയ്യചന്ദ്രനക്ഷത്രാദികൾ സൃഷ്ടിക്കപ്പെട്ടു.
അതിനാൽ വെളിച്ചം സൃഷ്ടിക്കെത്ര പ്രാമുഖ്യമുള്ള
തെന്നു തെളിയുന്നു. ഒന്നാം ദിവസത്തിൽ വെളി
ച്ചം ഉണ്ടായശേഷം ദൈവം വെളിച്ചത്തേയും ഇരു
ളിനേയും തമ്മിൽ വേൎതിരിച്ചു വെളിച്ചത്തിന്നു
പകലെന്നും ഇരുട്ടിന്നു രാത്രിയെന്നും പേരിട്ടു. രണ്ടാം
ദിവസം ദൈവം കീഴുള്ള വെള്ളങ്ങളേയും അതുവരെ
കീഴുള്ള വെള്ളങ്ങളോടു മേഘരൂപത്തിൽ ചേൎന്നി
രുന്ന മേലുള്ള വെള്ളങ്ങളേയും വേൎതിരിച്ചു. അതി
നാൽ ഭൂമിക്കും മേഘങ്ങൾ്ക്കും മദ്ധ്യത്തിൽ വിതാന
മുണ്ടായി. ഈ വിതാനം വായുമണ്ഡലം തന്നേ.
മൂന്നാം ദിവസത്തിൽ രണ്ടു സൃഷ്ടിവേലകളുണ്ടായി.
ഒന്നാമത്തെ പ്രവൃത്തിയാൽ സമുദ്രത്തേയും ഭൂഖ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/48&oldid=200150" എന്ന താളിൽനിന്ന് ശേഖരിച്ചത്