താൾ:56E235.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

"ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്മീതെ
പരിവൎത്തിച്ചുകൊണ്ടിരുന്നു" ദൈവാത്മാവാകുന്നു
സൃഷ്ടിയെ ക്രമപ്പെടുത്തുകയും സൃഷ്ടിയിൽ ജീവൻ
ഉത്ഭവിപ്പിക്കയും ചെയ്യുന്നതു. ഈ ആത്മാവു സ്ര
ഷ്ടാവിന്റെ കല്പന കേട്ടു ജീവനും രൂപവുമില്ലാത്ത
അക്രമവസ്തു സങ്കലിതയിൽ ജീവനേയും ക്രമത്തേയും
ഉളവാക്കുവാൻ കാത്തുകൊണ്ടിരുന്നു. സ്രഷ്ടാവിന്റെ
കല്പനയുണ്ടായി. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈ
വം കല്പിച്ചു. സ്രഷ്ടാവായ ദൈവത്തിന്റെ വാക്കു
കൾ ക്രിയകളായി ഭവിക്കുന്നു എന്നു പ്രത്യേകം ഓൎക്കേ
ണ്ടതാകുന്നു. എങ്കിലും മനുഷ്യൻ തന്റെ വിചാര
ങ്ങളേയും ഇഷ്ടത്തേയും അറിയിപ്പാൻ തക്കവണ്ണം
വാക്കു പ്രയോഗിക്കുന്നുവല്ലോ. ദൈവത്തിന്റെവാ
ക്കു അവന്റെ വെളിപ്പാടും ഇതിന്റെ നിവൃത്തിയും
ആകുന്നു. സങ്കീ. 33, 6. 9. ചിലർ ദൈവത്തിന്നു വാ
യുണ്ടോ മാനുഷവാക്കുണ്ടോ എന്നു ചോദിച്ചു ഈ
വിവരം പരിഹാസമാക്കാൻ നോക്കിയതു ന്യായമല്ല.
കാരണം ദൈവതത്വത്തേയും പ്രവൃത്തിയേയും കു
റിച്ചു മാനുഷഭാഷയിലല്ലാതെ നമുക്കു സംസാരി
പ്പാൻ കഴികയില്ല. ഈ ഭാഷാരീതി പ്രത്യേകിച്ചു
എബ്രായ ഭാഷയുടെ സ്വഭാവത്തിന്നും അന്നത്തെ വി
കാസത്തിന്നും അനുസാരമായുള്ളതാകുന്നു. എബ്രാ
യർ ദൈവത്തിന്നു കൈയും കാലുമില്ലെന്നു നല്ലവ
ണ്ണം അറിഞ്ഞിട്ടും ദൈവപ്രവൃത്തിയെ സുചിപ്പി
പ്പാൻ കൈയെകുറിച്ചും ദൈവസാമീപ്യതയെ കുറിപ്പി
പ്പാൻ അവന്റെ കാലിനെകുറിച്ചും പറയുന്നു. അ
പ്രകാരം ഇവിടേയും ദൈവം പറഞ്ഞു എന്നു എഴുതി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/47&oldid=200149" എന്ന താളിൽനിന്ന് ശേഖരിച്ചത്