താൾ:56E235.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

യും രാവിനെയും വാഴുവാനും വെളിച്ചത്തേയും ഇരു
ളിനേയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം
അവയെ ആകാശവിതാനത്തിൽ നിൎത്തി നല്ലതെ
ന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി നാ
ലാം ദിവസം."

"വെള്ളത്തിൽ ജലജന്തുക്കുൾ കൂട്ടമായി ജനിക്കട്ടെ
ഭൂമിയുടെ മീതെ ആകാശ വിതാനത്തിൽ പറവജാതി
പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ
തിമിംഗലങ്ങളേയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു
ചലിക്കുന്ന അതതുതരംജീവജന്തുക്കളെയും അതതുതരം
പറവജാതിയെയും സൃഷ്ടിച്ചു; നല്ലതെന്നു ദൈവം
കണ്ടു. നിങ്ങൾ വൎദ്ധിച്ചുപെരുകി സമുദ്രത്തിലെ
വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ വൎദ്ധി
ക്കട്ടെ എന്നു പറഞ്ഞു ദൈവം അവയെ അനുഗ്രഹി
ച്ചു. സന്ധ്യയായി ഉഷസ്സുമായി അഞ്ചാം ദിവസം."

"അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം,
ഇങ്ങിനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു
ളവാകട്ടെ എന്നു ദൈവം കല്പിച്ചു. അപ്രകാരവും
ആയി. അങ്ങിനെ ദൈവം അതതുതരം കാട്ടുമൃഗ
ങ്ങളെയും അതതുതരം കന്നുകാലികളെയും അതതു
തരം ഭ്രചരജന്തുക്കളേയും ഉണ്ടാക്കി; നല്ലതെന്നു ദൈ
വം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ
സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യ
നെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തി
ന്മേലും ആകാശത്തുള്ള പറവ ജാതിയിന്മേലും മൃഗ
ങ്ങളിന്മേലും സൎവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന
സകല ഇഴജാതിയിന്മേലും വാഴട്ടേ എന്നു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/44&oldid=200144" എന്ന താളിൽനിന്ന് ശേഖരിച്ചത്