താൾ:56E235.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

ങ്ങിനേ എന്നു ഈ സിദ്ധാന്തം തെളീക്കുന്നില്ല. ഈ
അഭിപ്രായം കേവലം നിരീശ്വരവാദമാകുന്നു.

നാലാമതു മായാവാദം (Theory of Illusion).
ഈ അഭിപ്രായം വേദാന്തത്തിൽ കാണുന്നതാകുന്നു.
ലോകം സാക്ഷാൽ ഇല്ലാത്തതും മനോസങ്കല്പിതവു
മാകുന്നു. ജീവാത്മാവു പരമാത്മാവിൽനിന്നന്യമല്ല.
പാരമാൎത്ഥികസത്വമൊഴികെ മറ്റൊന്നുമില്ല.

II. ലോകോത്ഭവത്തെക്കുറിച്ചു ക്രിസ്തീയ
മാൎഗ്ഗത്തിലുള്ള വിവരം.

"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃ
ഷ്ടിച്ചു. ഭൂമിപാഴായും ശൂന്യമായും ഇരുന്നു. ആഴ
ത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ
ആത്മാവു വെള്ളത്തിന്മീതെ പരിവൎത്തിച്ചുകൊണ്ടി
രുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം ക
ല്പിച്ചു. വെളിച്ചം ഉണ്ടായി. വെളിച്ചംനല്ലതെന്നു
ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ
വേൎപിരിച്ചു. ദൈവം വെളിച്ചത്തിന്നു പകൽ എ
ന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി
ഉഷസ്സുമായി ദിവസം ഒന്നു".

"പിന്നെ ദൈവം വെള്ളങ്ങളുടെ മദ്ധ്യെ ഒരു വി
താനം ഉണ്ടാകട്ടെ അതു വെള്ളത്തിന്നും വെള്ളത്തി
ന്നും തമ്മിൽ വേൎപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്റെ കീഴു

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/42&oldid=200140" എന്ന താളിൽനിന്ന് ശേഖരിച്ചത്