താൾ:56E235.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

പ്രത്യേകം ഒന്നും പറയാറില്ല. പറവാനാവശ്യവും
ഇല്ലല്ലോ.

രണ്ടാമതു പരമാണുവാദം (Atomic Theory.
Matter eternal in atoms). അനാദിയായി കിടക്കുന്ന
പരമാണുക്കളുടെ സംയോഗത്താൽ ലോകം ഉളവായി.
അണുക്കളുടെ സംയോഗത്തിന്നു അദൃഷ്ടമാകുന്നു കാര
ണം എന്നു ന്യായവൈശേഷികങ്ങൾ പറയുന്നു.
ഈ അഭിപ്രായം പറഞ്ഞിരിക്കുന്ന തത്വജ്ഞാനി
കൾ ദൈവത്തിന്റെ അസ്തിത്വത്തെ സമ്മതിക്കു
ന്നെങ്കിലും ദൈവത്തിന്നു അണുക്കളുടെമേൽ യാ
തൊരു കൎത്തവ്യമില്ല എന്നും കൂടെ അവർ പ്രസ്താ
വിച്ചിരിക്കുന്നു. ആത്മാവു നിത്യമാണെന്നു അവർ
സമ്മതിക്കുന്നു. എന്നാൽ ആത്മാവുംകൂടെ അദൃ
ഷ്ട്രത്തിന്നു അധീനമാകകൊണ്ടു അണുക്കളുടെയും
ആത്മാവിന്റെയും സംയോഗത്തിന്നു ദൈവമല്ല
അദൃഷ്ടം തന്നേയാകുന്നു കാരണം.

മുന്നാമതു സ്ഥൂലവസ്തുവാദം (Hindu Mate—
rialism. Matter eternal in mass). ഈ അഭിപ്രായം സംഖ്യാദൎശനത്തിലാകുന്നു കാണുന്നതു. സ്ഥൂലവ
സ്തുവും ത്രിഗുണങ്ങളുടെ സമതൂക്കവുമായ പ്രകൃതി
ലോകത്തിന്റെ സമവായ കാരണമാകുന്നു. ആ
സമതൂക്കത്തിന്നു രജോഗുണാധിക്യത്താൽ ഭംഗംവരു
മ്പോഴാകുന്നു പ്രപഞ്ചം ഉണ്ടാകുന്നതു. ആത്മാവു
നിത്യമാണെങ്കിലും പ്രകൃതിയുടെമേൽ യാതൊരു
അധികാരവുമില്ല. പ്രകൃതി ആത്മാവിന്റെ ഗുണ
ത്തിന്നായി പ്രവൃത്തിക്കുന്നു. എന്നാൽ ആത്മാവും
പ്രകൃതിയും തമ്മിൽ സംയോഗം പ്രാപിക്കുന്നതെ

4*

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/41&oldid=200138" എന്ന താളിൽനിന്ന് ശേഖരിച്ചത്