താൾ:56E235.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

ത്തിൽനിന്നു ആടുകളും വയറ്റിൽനിന്നു പശുവും പാ
ദങ്ങളിൽനിന്നു കുതിരയും രോമങ്ങളിൽനിന്നു വൃക്ഷ
സസ്യാദികളും ഉണ്ടായി.

മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന ലോകോ
ത്ഭവവിവരം.

ആദിയിൽ അഗ്രാഹ്യവും, അജ്ഞേയവും നിൎഗ്ഗു
ണവുമായ സ്ഥിതിയിലായിരുന്നു തമസ്സു. തമസ്സിനെ
നീക്കേണ്ടതിന്നു, അഗ്രാഹ്യനായ സ്വയംഭൂ അതീ
വ ശോഭയോടെ പ്രകാശിച്ചു. സ്വന്തദേഹത്തിൽ
നിന്നു വിവിധജീവജാലങ്ങളെ ഉത്ഭവിപ്പിക്കേണ്ടതി
ന്നായി ആലോചനാശക്തിയാൽ വെള്ളങ്ങളെ
നിൎമ്മിച്ചു. അവയിൽ തന്റെ ബീജത്തെയും ഇട്ടു.
അതു സ്വൎണ്ണമയമായ അണ്ഡമായ്തീൎന്നു. അതിൽ
ബ്രഹ്മാവു ഉത്ഭവിച്ചു. വെള്ളത്തിന്നു നാര എന്നു
പേർ. അതു അവന്റെ ഒന്നാമത്തെ അയനമായി
രുന്നതുകൊണ്ടു അവന്നു നാരായണൻ എന്നുപേർ
വന്നു. ബ്രഹ്മാവു ആ അണ്ഡത്തിൽ ഒരു സംവ
ത്സരം വസിച്ചശേഷം അതിനെ രണ്ടായി വിഭാഗിച്ചു.
ഒരു ഭാഗംകൊണ്ടു സ്വൎഗ്ഗങ്ങളും മറെറ ഭാഗം കൊണ്ടു
ഭൂമിയും ഉണ്ടായി. മദ്ധ്യം ആകാശമായ്തീൎന്നു. അവ
നിൽ നിന്നു മനസ്സും അഹങ്കാരവും ഉണ്ടായി. ത്രി
ഗുണങ്ങളാൽ നിറഞ്ഞ എല്ലാ വസ്തുക്കളെയും പ
ഞ്ചേന്ദ്രിയങ്ങളെയും ഉണ്ടാക്കി. തന്റെ അംശത്തേ
യും മേല്പറഞ്ഞവയേയും ചേൎത്തു എല്ലാ ജീവജാല
ങ്ങളെയും ഉണ്ടാക്കി. അവൎക്കു പേരും സ്ഥിതിയും
പ്രവൃത്തിയും നിശ്ചയിച്ചു.

4

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/39&oldid=200134" എന്ന താളിൽനിന്ന് ശേഖരിച്ചത്