താൾ:56E235.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

ൎന്നിട്ടു ബ്രഹ്മാണ്ഡമുണ്ടായി. അതു വെള്ളത്തിലായിരു
ന്നു കിടന്നതു. അതിൽ ബ്രഹ്മാവു വസിച്ചു. ബ്രഹ്മാ
ണ്ഡത്തിൽനിന്നു സൎവ്വ പ്രപഞ്ചവും ഉണ്ടായി.

ചൈതന്യശക്തിയാൽ ലോകസൃഷ്ടിക്കുവേണ്ടി
ഹരി ബ്രഹ്മാവായ്തീൎന്നു. വിഷ്ണു സത്വഗുണം കൊണ്ടു
സൎവ്വത്തേയും കല്പാവസാനംവരെ പരിപാലിക്കുന്നു.
പിന്നെ തമോഗുണംകൊണ്ടു രുദ്രനായി സൎവ്വത്തേ
യും വിഴങ്ങുന്നു. അപ്പോൾ പ്രപഞ്ചം സമുദ്രമാ
യ്തീരും. അന്നേരം അവൻ അനന്തശയനം പ്രാ
പിക്കും. ദീൎഘകാലം കഴിഞ്ഞാൽ വിഷ്ണു വീണ്ടും
ഉണൎന്നു ബ്രഹ്മാവായി ലോകത്തെ ഉത്ഭവിപ്പിക്കുന്നു.
അതുകൊണ്ടു ജനാൎദ്ദനൻ തന്നേയാകുന്നു സൃഷ്ടി
സ്ഥിതി സംഹാര കൎത്താക്കളായ ബ്രഹ്മ വിഷ്ണു ശിവ
ന്മാരാകുന്നതു. ബ്രഹ്മാവു നാലുതരം ജീവികളെ (ദേവ
ന്മാർ, പിശാചുക്കൾ, പിതൃക്കൾ, മനുഷ്യർ) സൃഷ്ടി
പ്പാൻ ആഗ്രഹിച്ചു മനസ്സേകാഗ്രമാക്കി.അപ്പോൾ
തമോഗുണം അവൻറ ദേഹത്തിൽ വ്യാപിച്ചതി
നാൽ തന്റെ ഊരുക്കളിൽനിന്നു അസുരന്മാരുണ്ടായി.
പിന്നെ അവൻ വേറെ ഒരു രൂപമെടുത്തു തന്റെ
വായിൽനിന്നു ദേവന്മാരെ ഉത്ഭവിപ്പിച്ചു. താൻ സ്ര
ഷ്ടാവാണെന്നു ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ
തന്റെ രണ്ടു ഭാഗങ്ങളിൽനിന്നു പിതൃക്കളുണ്ടായി.
അവൻ രജോഗുണം അവലംബിച്ചപ്പോൾ ഭയങ്കര
രൂപികളായ രാക്ഷസന്മാരും യക്ഷന്മാരും ഉണ്ടായി.
അവരെ കണ്ടപ്പോൾ ബ്രഹ്മാവു വിറച്ചു, അവന്റെ
രോമങ്ങളെല്ലാം ഉതിൎന്നുപോയി. അവ സൎപ്പങ്ങളാ
യ്തീൎന്നു, തന്റെ ജീവശക്തിയാൽ പക്ഷികളും ഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/38&oldid=200132" എന്ന താളിൽനിന്ന് ശേഖരിച്ചത്