താൾ:56E235.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

കയറ്റിന്മേൽ പാമ്പിന്റെ സ്വരൂപം ആരോപിച്ചു
വല്ലോ. അതു തന്നേയുമല്ല ആ കയറു പാമ്പാണെ
ന്നു കരുതുന്നവൻ ഭയപ്പെടുകയും അതിനെ കൊല്ലു
വാനോ മണ്ടിക്കളവാനോ ശ്രമിക്കയും ചെയ്യുന്നതു
പോലെ ബ്രഹ്മത്തിന്മേൽ തെറ്റായി ലോകത്തെ ആ
രോപിക്കയും ആ അബദ്ധ വിചാരത്തിന്നനുസാര
മായി പ്രവൃത്തിക്കയും ചെയ്യുന്നു. ഇതിന്നു കാരണം
അജ്ഞാനം (മായ) ആകുന്നു. അജ്ഞാനത്തിന്നു
രണ്ടു ശക്തികൾ ഉണ്ടു. ആവരണത്താൽ ബ്രഹ്മ
ത്തിന്റെ സ്വയതത്വം മാനുഷദൃഷ്ടിയിൽനിന്നു
മറഞ്ഞു പോകയും അതിനാൽ ബ്രഹ്മത്തെക്കുറിച്ചു
തെറ്റായ ധാരണ ഉളവാകയും ചെയ്യുന്നു. വിക്ഷേ
പശക്തിയാൽ വ്യവഹാരിക സത്വമായ ലോകത്തെ
ബ്രഹ്മത്തിന്മേൽ ആരോപിക്കുന്നു. ഇങ്ങിനേ ആ
രോപിക്കപ്പെടുന്ന ലോകം ഉളവാകുന്നതെങ്ങിനേ എ
ന്നു നാം ഇവിടെ വിശാലമായ്പറയുന്നില്ല. കാരണം
സംഖ്യയിലെ ലോകോത്ഭവക്രമം തന്നേയാകുന്നു
വേദാന്തസിദ്ധാന്തത്തിലും പറഞ്ഞിരിക്കുന്നതു.

ഇവിടെ നാം മുഖ്യമായി ബ്രഹ്മത്തിന്നും ലോക
ത്തിന്നും എന്തു സംബന്ധം എന്നുനോക്കേണ്ടതാ
കുന്നു. സൎവ്വവ്യാപി, സൎവ്വഭൂതാന്തരാത്മാ എന്നീ
പേരുകൾ ബ്രഹ്മത്തിന്നുള്ളതുകൊണ്ടു ബ്രഹ്മത്തിന്നും
ലോകത്തിന്നും തമ്മിൽ സംബന്ധം ഉണ്ടെന്നു നി
ശ്ചയം. അവൻ സ്വൎഗ്ഗത്തിലും അഗ്നിയിലും കാറ്റി
ലും ഭൂമിയിലും യാഗത്തിലും മനുഷ്യരിലും ദേവന്മാരി
ലും വെള്ളത്തിലും ഉണ്ടു. ശ്രവണത്തിന്റെ ചെ
വിയും മനസ്സിന്റെ മനസ്സും സംസാരത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/35&oldid=200125" എന്ന താളിൽനിന്ന് ശേഖരിച്ചത്