താൾ:56E235.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ക്കിയാൽ ബ്രഹ്മത്തിന്നു വസ്തു പരിണാമമോ രൂപ
പരിണാമമോ സംഭവിക്കുന്നതിനാലാകുന്നു ലോകം
ഉളവായതു എന്നു തോന്നും. എങ്കിലും ബ്രഹ്മം പരി
ണമിക്കുന്നില്ലെന്നു കൂടെ സൂത്രങ്ങളിൽ പറഞ്ഞു കാ
ണുന്നു. ഒരുകാൎയ്യം സൂത്രങ്ങളിൽ സ്പഷ്ടമായ്പറയുന്നു.
ലോകത്തിന്റെ കാരണമായിരിക്കുന്നതു സംഖ്യയി
ലെ പ്രകൃതിയല്ല ബ്രഹ്മം തന്നേയാകുന്നു. വെള്ള
ത്തിൽ സൂൎയ്യൻ പ്രതിബിംബിക്കുംപ്രകാരം ലോകം
ബ്രഹ്മത്തിന്റെ പ്രതിബിംബം ആകുന്നു. ബ്രഹ്മം
സകലത്തിനും അന്തരാത്മാവായിരിക്കുന്നു. വേദാ
ന്ത തത്വജ്ഞാനത്തിലെ മായാവാദം ബ്രഹ്മസൂത്ര
ങ്ങളിൽ പറഞ്ഞു കാണുന്നില്ല. അതുകൊണ്ടു സൂത്ര
ങ്ങളിൽ ബ്രഹ്മത്തിന്റെ പരിണാമത്താൽ ലോകം
ഉണ്ടായി എന്നു തന്നേ പ്രസ്താവിച്ചിരിക്കുന്നതായി
പറയുന്നതു ന്യായമാകുന്നു. അതു തന്നേയുമല്ല ബ്ര
ഹ്മസൂത്രങ്ങളിൽ പറഞ്ഞിരിക്കുന്ന ലോകോത്ഭവാഭി
പ്രായം പരിണാമവാദമാണെന്നു പൂൎവ്വഹിന്തുക്കൾ
തന്നേ സമ്മതിച്ചിരിക്കുന്നു.

പിന്നീടുണ്ടായ വേദാന്തതത്വജ്ഞാനാഭിപ്രായ
പ്രകാരം ലോകം മായയാകുന്നു. വിശ്വം സാക്ഷാലു
ള്ളതല്ല. പരമാൎത്ഥിക സത്വം ബ്രഹ്മമാകുന്നു. ലോ
കം വ്യവഹാരികമായിരിക്കുന്നു. സാക്ഷാൽ ഇല്ലാ
ത്തതിനെ ഊഹിക്കുകയും ആ ഉൗഹാനുസാരം പ്രവൃ
ത്തിക്കുകയും ഇങ്ങിനേ ഊഹത്തിൽ മാത്രം വല്ലതും
ഉണ്ടെന്നു വിചാരിക്കുകയും ചെയ്യുന്നതിന്നാകുന്നു വ്യ
വഹാരിക സത്വം എന്നു പറയുന്നതു. ദൃഷ്ടാന്തം:
ഒരു കയറു കണ്ടിട്ടു പാമ്പാണെന്നു നിരൂപിക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/34&oldid=200123" എന്ന താളിൽനിന്ന് ശേഖരിച്ചത്