താൾ:56E235.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

ങ്കാരത്തോടു ചേൎന്നാൽ ജിവനില്ലാത്ത സകലസ്ഥൂല
വസ്തുക്കളുടെ സമൂഹം ഉണ്ടാകും. ഇങ്ങിനേയാകുന്നു
പ്രപഞ്ചത്തിൽ കാണുന്നതൊക്കയും ഉത്ഭവിച്ചു വരു
ന്നതു എന്നു സാംഖ്യയിൽ പറഞ്ഞു കാണുന്നു.

c. വേദാന്തത്തിൽ ലോകോത്ഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു.

ഉപനിഷത്തുകളിൽ കാണുന്ന വേദാന്താഭിപ്രാ
യം ഒന്നാമതു സിദ്ധാന്തരൂപം പ്രാപിച്ചതു ബ്രഹ്മ
സൂത്രങ്ങളിലാകുന്നു. ലോകം സാക്ഷാൽ ബ്രഹ്മവസ്തു
ആകുന്നു. അല്ലെങ്കിൽ ബ്രഹ്മം ലോകമായി പരി
ണമിച്ചിരിക്കുന്നു എന്നു ബ്രഹ്മസൂത്രങ്ങളിൽ പ്രസ്താ
വിച്ചു കാണുന്നു. ബ്രഹ്മസൂത്രങ്ങൾ എന്ന ഗ്രന്ഥ
ത്തിന്റെ മുഖ്യസാരം ബ്രഹ്മം ലോകത്തിന്റെ കൎത്തൃ
കാരണവും സമവായ കാരണവും ആകുന്നു എ
ന്നതു തന്നെ. ആ പുസ്തകത്തിലെ രണ്ടാം സൂത്ര
ത്തിൽ ബ്രഹ്മം ലോകത്തിന്റെ സ്രഷ്ടാവും പരിപാ
ലകനും നാശകനുമാകുന്നു എന്നു പറയുന്നു. (ഈ
സൂത്രത്തെ വേദാന്താഭിപ്രായത്തിൽ മാത്രം ഗ്രഹി
ക്കേണ്ടതാണെന്നു ശങ്കരാചാൎയ്യർ പറഞ്ഞിരിക്കുന്നു.)
വണ്ണാനിൽനിന്നു വലയും ഭൂമിയിൽനിന്നു സസ്യ
ങ്ങളും ജീവനുള്ള ദേഹത്തിൽനിന്നു രോമവും ഉത്ഭ
വിച്ചു വരുംപ്രകാരം ബ്രഹ്മത്തിൽനിന്നു ലോകം
ഉണ്ടാകുന്നു. പാവിന്നും തുണിക്കും തമ്മിലും കളി
മണ്ണിന്നും ഭരണിക്കും തമ്മിലും സ്വൎണ്ണത്തിന്നും ആഭര
ണത്തിന്നും തമ്മിലും ഏതു സംബന്ധമുണ്ടോ അ
തേ സംബന്ധത്തിലാകുന്നു ബ്രഹ്മവും ലോകവും ഇരി
ക്കുന്നതു. ബ്രഹ്മസൂത്രങ്ങളിൽ പറഞ്ഞവറ്റെ നോ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/33&oldid=200121" എന്ന താളിൽനിന്ന് ശേഖരിച്ചത്