താൾ:56E235.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

അതു ഹൃദയത്തിൽ എന്റെ ആത്മാവാകുന്നു.
നെല്ലിന്മണിയെക്കാളൊ യവമണികളെക്കാളൊ കടു
കുമണികളെക്കാളൊ ചാമമണികളെക്കാളൊ ചാമ
മണിയുടെ കുരുവിനെക്കാളൊ ചെറിയതു തന്നേ.
അതു ഹൃദയത്തിൽ എന്റെ ആത്മാവു തന്നേ.
ഭൂമിയെക്കാളും ആകാശത്തെക്കാളും സ്വൎഗ്ഗത്തെക്കാ
ളും ഈ ലോകങ്ങളെക്കാളും വലിയതത്രെ.

അതിൽ സകലകൎമ്മവും സകലകാമവും സകല
ഗന്ധവും സകല രസവും അടങ്ങിയിരിക്കുന്നു. ഈ
വിശ്വമെല്ലാം തന്നിൽതന്നേ സംക്ഷേപിച്ചുകൊ
ണ്ടു അവാകിയും അനാദരനും ആകുന്നു. അതു ഹൃദ
യത്തിൽ എന്റെ ആത്മാവത്രെ. അതു ചെന്നെ
ത്തുന്ന ബ്രഹ്മം അത്രെ. ഞാൻ ഇവിടെനിന്നു പിരി
ഞ്ഞു പോയാൽ അതോടു കൂടെ സംയോജിച്ചു വരും
എന്നിങ്ങിനെ ഉള്ളവണ്ണം പ്രമാണിക്കുന്നവൻ സം
ശയ രഹിതനായ്തീൎന്നു. എന്നിങ്ങിനെ ശാണ്ഡില്യ
വാക്യം (ഡി: ഉ: ഭാ: ).

ഈ ദൃഷ്ടാന്തങ്ങളോടു കൂടെ ഉപനിഷത്തുകളിൽ
കാണുന്ന ലോകോത്ഭവവിവരം സമാപിക്കുന്നു.
ഉപനിഷത്തുകളിലെ വിവരങ്ങളിൽ ബ്രഹ്മത്തിൽ
നിന്നു ലോകം ഉത്ഭവിച്ചു വന്നു എന്നും ബ്രഹ്മംതന്നേ
ലോകമാകുന്നു എന്നും പറഞ്ഞു കാണുന്നു. ഈ
പ്രസ്താവം വേദാന്ത തത്വജ്ഞാനത്തിൽ സ്പഷ്ടമായി
വികസിച്ചു വന്നിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/30&oldid=200115" എന്ന താളിൽനിന്ന് ശേഖരിച്ചത്