താൾ:56E235.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

ന്ധിച്ച പ്രസ്താവം ഉപനിഷത്തുകളിലാകുന്നു അധി
കം കാണുന്നതു.

c. ഉപനിഷത്തുകളിലെ ലോകോത്ഭവവിവരം.

ബൃഹദാരണ്യകോപനിഷത്തിലുള്ള വിവരം.
ആരംഭത്തിൽ ആത്മാവു പുരുഷരൂപത്തിലായി
രുന്നു. താൻ ചുറ്റും നോക്കി തന്നേ അല്ലാതെ
മറ്റാരെയും കണ്ടില്ല. അപ്പോൾ ഇതു ഞാനാകുന്നു
എന്നു പറഞ്ഞു. പിന്നെ അവന്നു ഭയമുണ്ടായി
ചുറ്റും നോക്കി ആരെയും കണ്ടില്ല. ആരുമില്ല
ല്ലോ പിന്നെ എന്തിനു ഭയപ്പെടുന്നു എന്നു പറഞ്ഞ
പ്പോൾ ഭയം തീൎന്നു. ഏകനായിരുന്നതുകൊണ്ടു
സന്തോഷം തനിക്കുണ്ടായിരുന്നില്ല. ഇനിയും ഒരാൾ
വേണമെന്നാഗ്രഹിച്ചു. തന്നേത്താൻ രണ്ടായി ഭാ
ഗിച്ചു. അതു പുരുഷനും സ്ത്രീയും ആയിരുന്നു. അ
വൻ അവളെ പരിഗ്രഹിച്ചു അതിനാൽ മനുഷ്യരു
ണ്ടായി. ഞാൻ അവനിൽനിന്നുണ്ടായതുകൊണ്ടു
അവൻ എന്നെ പരിഗ്രഹിക്കുന്നതു വിഹിതമല്ല.
ഞാൻ ഒളിക്കട്ടെ എന്നു അവൾ പറഞ്ഞു, അവൾ
പശുവായ്തീൎന്നു അപ്പോൾ അവൻ കാളയായ്തീൎന്നു.
ഇങ്ങിനെ പശുവൎഗ്ഗം ഉണ്ടായി. പിന്നെ അവൾ
പെൺ കുതിരയും അവൻ ആൺ കുതിരയും അവൾ
പെണ്ണാടും അവൻ ആണാടും ആയി, ഇങ്ങിനേ എ
ല്ലാ ജീവജാലങ്ങളും ഉത്ഭവിച്ചു.

താഴെ മണ്ഡൂക്യോപനിഷത്തു ഭാഷാന്തരം ചെ
യ്തു പ്രസ്താവിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/26&oldid=200107" എന്ന താളിൽനിന്ന് ശേഖരിച്ചത്