താൾ:56E235.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

സ്സു ചെയ്തു വേദങ്ങൾ ഉണ്ടായി. പിന്നെ വെള്ളങ്ങ
ളിൽ അവൻ പ്രവേശിച്ചു. അതിനാൽ അണ്ഡം
ഉത്ഭവിച്ചു.

അണ്ഡത്തെപ്പറ്റി വേറെയൊരുവിവരം.

ആരംഭത്തിൽ പ്രപഞ്ചം വെറും വെള്ളമായി
രുന്നു. വെള്ളങ്ങൾ തപസ്സു ചെയ്തു. അപ്പോൾ
ഒരു സ്വൎണ്ണാണ്ഡം ഉണ്ടായി, അതു ഒരു വൎഷത്തോളം
വെള്ളങ്ങളുടെ മീതെ കിടന്നു. അപ്പോൾ പ്രജാ
പതി ഉണ്ടായി. അവൻ അതിനെ രണ്ടായി ഭാഗിച്ചു
തനിക്കു ശരണമില്ലായ്കയാൽ ഒരു വൎഷം അവൻ വെ
ള്ളത്തിൽ തന്നേ കിടന്നു. പിന്നെ അവൻ സംസാ
രിച്ചു ഭൂ എന്നു പറഞ്ഞപ്പോൾ ഭൂമിയും മറ്റും
ഉണ്ടായി.

ബ്രാഹ്മണങ്ങളിൽ ബ്രഹ്മം സൃഷ്ടാവാണെന്നു
സൂചിപ്പിക്കുന്ന വിവരം. ഗൊപതബ്രാഹ്മണത്തിൽ
പറയുന്നു.

സൃഷ്ടിക്കേണമെന്ന ആഗ്രഹം കൊണ്ടു ബ്രഹ്മം
കത്തി ജ്വലിപ്പാൻ തുടങ്ങി. ആ ഉഷ്ണം നിമിത്തം
ശരീരത്തിൽ വിയൎപ്പുണ്ടായി. അതു വെള്ളമായ്തീൎന്നു.
വെള്ളത്തിൽ സ്വന്തപ്രതിബിംബം കണ്ടപ്പോൾ
ബ്രഹ്മം മോഹിച്ചു. അപ്പോൾ പാദത്തിൽനിന്നു
ഭൂമിയും വയറ്റിൽനിന്നു ആകാശവും തലയിൽനിന്നു
സ്വൎഗ്ഗവും ഉണ്ടായി. വേറെ ഒരിടത്തു വിശ്വം ഒന്നാ
മതു ബ്രഹ്മം മാത്രമായിരുന്നു എന്നു വായിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/24&oldid=200103" എന്ന താളിൽനിന്ന് ശേഖരിച്ചത്