താൾ:56E235.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

അവൻ ആയിരം വൎഷം തപസ്സുചെയ്തു മരണത്തിൽ
നിന്നും കഷ്ടത്തിൽനിന്നും ഉദ്ധാരണം പ്രാപിച്ചു.

മൃഗങ്ങളെ സൃഷ്ടിച്ചതിനെ സംബന്ധിച്ചു തൈ
ത്തരീയ ബ്രാഹ്മണത്തിൽ വായിക്കുന്നതിവ്വണ്ണം:—

പ്രജാപതി മൃഗങ്ങളെ ഉണ്ടാക്കിയശേഷം അവ
അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടുപോയി. യാഗ
ത്തിന്നായി മടങ്ങിവന്നില്ല. ബലാല്ക്കാരേണ അവ
റ്റെ മടക്കിവരുത്തുവാൻ നോക്കി സാധിച്ചില്ല.
അവറ്റെ വളരേ പുകഴ്ത്തിപ്പറഞ്ഞു എന്നിട്ടും വന്നില്ല.
ഇന്ദ്രൻ അഗ്നി വിശ്വദേവകൾ എന്നിവരുടെ സഹാ
യത്തോടു കൂടെ അവറ്റെ മടക്കി വരുത്തുവാൻ നോ
ക്കി സാധിച്ചില്ല. പിന്നെ പ്രജാപതി മണ്ടിതളൎന്നു
ഒരിടത്തു കിടന്നു തന്റെ വിയൎപ്പു തുടെച്ചു ഒന്നായി
ക്കൂട്ടി അവ വെണ്ണയായ്തീൎന്നു അതിനേക്കൊണ്ടു പി
ന്നെ ബലികഴിച്ചു. അപ്പോൾ അഗ്നി എന്നെക്കൊ
ണ്ടു എല്ലാപണിയും ചെയ്യിപ്പിക്കുന്നുവെങ്കിലും യാഗ
ത്തിൽ എനിക്കു ഓഹരി തരുന്നില്ല എന്നു സങ്കടം
പറഞ്ഞു ഒടുക്കും അഗ്നി പ്രജാപതിയുടെ വയറ്റിൽ
ചെന്നു ഒളിച്ചു. യാഗത്തിൽ നിണക്കു ഓഹരിതരാ
മെന്നു പ്രജാപതി വാഗ്ദത്തം ചെയ്തപ്പോൾ മാത്രം
അഗ്നി പുറപ്പെട്ടുവന്നു.

സൃഷ്ടിക്കാധാരമായ അണ്ഡത്തെപ്പറ്റി ബ്രാഹ്മ
ണങ്ങളിൽ കാണുന്ന വിവരം താഴെ എഴുതുന്നു.

ദേവന്മാർ ഏഴുപുരുഷന്മാരെ ഉണ്ടാക്കി പിന്നെ
ഏഴിനേയും ഒന്നാക്കി. ഇവനാകുന്നു പ്രജാപതി
എന്നു പറയപ്പെടുന്ന പുരുഷൻ. പ്രജാപതി തപ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/23&oldid=200101" എന്ന താളിൽനിന്ന് ശേഖരിച്ചത്