താൾ:56E235.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ന്നു കാണാം. തൈത്തരീയബ്രാഹ്മണം I. 6, 2 ൽ
കാണുന്നതിവ്വണ്ണം:—

പ്രജാപതി വിശ്വദേവകൾ്ക്കു ബലി കഴിച്ചു ജീവ
ജാലങ്ങളെ ഉണ്ടാക്കി അവ പിന്നീടു വൎദ്ധിച്ചു പെരു
കിയില്ല. അപ്പോൾ ഞാൻ ഇവയെ വൎദ്ധിപ്പിക്കട്ടേ
എന്നു അഗ്നി നിശ്ചയിച്ചു. അഗ്നി ഇതു നിശ്ചയി
ച്ചപ്പോൾ പ്രജാപതിക്കു വ്യസനം ഉണ്ടായി. പ്രജാ
പതി സന്താനങ്ങളെ ആഗ്രഹിച്ചിട്ടു ദുഃഖിച്ചു പ്രജാ
പതി അഗ്നിയെ ജനിപ്പിച്ചു. സോമൻ ഉല്പാദക
ശക്തിയെ പുറപ്പെടുവിച്ചു. അതിനാൽ സാവിത്രി
ഉണ്ടായി. ഇങ്ങിനേ ജാതമായവറ്റിൽ സരസ്വതി
സംസാര ശക്തിയെ പ്രവേശിപ്പിച്ചു. പൂഷാൻ അ
വറ്റെ തീറ്റിപ്പോററിവന്നു പ്രജാപതി തന്നേയാ
കുന്നു വൎഷം. വൎഷം മുഖാന്തരം ആകുന്നു പ്രജാപതി
എല്ലാറ്റെയും ജനിപ്പിച്ചതു. അപ്പോൾ മാരുത
ന്മാർ കോപിച്ചു ഞങ്ങളെ സഹായത്തിന്നു വിളിക്കാ
ഞ്ഞതെന്തു? എന്നു പറഞ്ഞു ഉണ്ടായതിനെ ഒക്കെ
നശിപ്പിച്ചു. മാരുതന്മാർ (മരുത്തുക്കൾ) എന്റെ
സന്താനങ്ങളെ ഒക്കെ നശിപ്പിച്ചല്ലോ എന്നു പ്രജാ
പതി ദുഃഖിച്ചു ഞാൻ ഇനി എങ്ങിനെ എല്ലാറ്റെ
യും ഉണ്ടാക്കുമെന്നു ആലോചിച്ചു അവന്റെ ഉല്പാദ
കശക്തി മൂട്ടയായ്തീൎന്നു. അവൻ അതിനെ സൂക്ഷി
ച്ചു വെച്ചു. അതിൽനിന്നു എല്ലാം ഉണ്ടായി.

ശതപതബ്രാഹ്മണത്തിലെ വേറൊരു വിവരം ഇ
വടേ ചേൎക്കുന്നു. ഈ വിവരത്തിൽ പ്രജാപതി മഹാ
അദ്ധ്വാനംകൊണ്ടു പ്രയാസത്തോടെ ലോകത്തെ
ഉളവാക്കി എന്നു കാണുന്നു (ശതപത II. 9, 1. 1 etc.).

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/21&oldid=200097" എന്ന താളിൽനിന്ന് ശേഖരിച്ചത്