താൾ:56E235.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

വാദം നടന്നു. കൂൎമ്മം പ്രജാപതിയെക്കാൾ മുമ്പേ
ഉണ്ട് എന്നു പറഞ്ഞിരിക്കുന്നു.

ശതപതബ്രാഹ്മണം II. 5, 1 ൽ ലോകോല്പ
ത്തിയെപ്പറ്റി പറഞ്ഞിരിക്കുന്നതു താഴെചേൎക്കുന്നു.
അതിന്റെ ആരംഭം മീതെ പ്രസ്താവിച്ച വിവരങ്ങളെ
പോലെ തന്നേയാണെങ്കിലും പിൻവരുന്ന അംശ
ങ്ങളിൽ കുറെ ഭേദം കാണുന്നു.

ആരംഭത്തിൽ ഈ പ്രപഞ്ചം പ്രജാപതി തന്നേ
യായിരുന്നു. ഞാൻ എങ്ങിനെ വൎദ്ധിച്ചു പെരുകു
മെന്നു അവൻ ആലോചിച്ചു തപസ്സു ചെയ്തു. അ
പ്പോൾ ജീവജാലങ്ങളൊക്കയും ഉണ്ടായി അവ പക്ഷി
കളായിരുന്നു. അവനശിച്ചു പോയി. പ്രജാപതിക്കു
ഏറ്റവും അടുത്തിരിക്കുന്ന ജീവി മനുഷ്യനാകുന്നു. പി
ന്നെയും പ്രജാപതി ഞാൻ ഏകനായി തന്നേ ഇരി
ക്കുന്നുവല്ലോ എന്നു വിചാരിച്ചു രണ്ടാംതരം ജീവജാ
ലങ്ങളെ സൃഷ്ടിച്ചു. അവ ചെറിയ ഇഴജാതികളായി
രുന്നു. മൂന്നാം വൎഗ്ഗം ജീവജാലങ്ങളെയും ഉണ്ടാക്കി.
അവയൊക്കയും നശിച്ചു പോയി. ഞാൻ ഉണ്ടാക്കു
ന്നവ ഒക്കെയും നശിക്കുന്നതിന്റെ കാരണം എന്തു
എന്നു പ്രജാപതി ആലോചിച്ചു. ഭക്ഷണമില്ലായ്ക
യാലാകുന്നു ഇവ നശിക്കുന്നതെന്നു മനസ്സിലായി അ
തുകൊണ്ടു പിന്നെ താൻ ഭക്ഷണങ്ങളെ ഉണ്ടാക്കി.

നാം മീതെ പ്രസ്താവിച്ച വിവരങ്ങളിലൊക്കയും
ലോകോല്പത്തിപ്രവൃത്തി പ്രജാപതി ഏകനായി
ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ താഴെ
വരുന്ന വിവരത്തിൽ പ്രജാപതിക്കു പ്രവൃത്തിക്കേണ്ടു
ന്നതിന്നു അനേക സഹായകന്മാരുണ്ടായിരുന്നു എ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/20&oldid=200095" എന്ന താളിൽനിന്ന് ശേഖരിച്ചത്