താൾ:56E235.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

ന്റെ ശേഷം ആ ശരീരത്തെ അവൻ എറിഞ്ഞു കള
ഞ്ഞു. അതു ചന്ദ്രപ്രഭയായ്തീൎന്നു. തന്റെ തോളിൽ
നിന്നു കാലങ്ങളെ ഉണ്ടാക്കി. പിന്നെ വായിൽനിന്നു
ദേവന്മാരെ ഉണ്ടാക്കി. ദേവന്മാൎക്കു പൊൻതളിക
യിൽ സോമരസം പകൎന്നു കൊടുത്തു. അവന്റെ
ആ ശരീരത്തെ അവൻ എറിഞ്ഞു കളഞ്ഞു.

അസത്തു (Non—existing) എന്നതിൽനിന്നു മന
സ്സു ഉണ്ടായി. മനസ്സു പ്രജാപതിയെ സൃഷ്ടിച്ചു.
പ്രജാപതി മറ്റുള്ള സന്താനങ്ങളെയും ഉണ്ടാക്കി.
ഉണ്ടായതൊക്കയും മനസ്സിൽ നിന്നുണ്ടായി.

ശതപതബ്രാഹ്മണം VIII. 5, 2. 6 ൽ മനു
ഷ്യൻ പ്രജാപതിയുടെ ആത്മാവിൽനിന്നുത്ഭവിച്ചു
എന്നും മൃഗങ്ങൾ അവന്റെ ശ്വാസത്തിൽനിന്നുത്ഭ
വിച്ചു എന്നും കാണുന്നു. അതു മുഖ്യമായ ഒരു സം
ഗതിയാകുന്നു.

തൈത്തരീയ I. 1, 3. 5 ൽ പ്രജാപതി പന്നിയുടെ
രൂപം എടുത്തിട്ടാകുന്നു സൃഷ്ടികളെ ഒക്കെയും ഉണ്ടാ
ക്കിയതു എന്നു പറയുന്നു. ഇതിന്നു തുല്യമായ വിവരം
ശതപതബ്രാഹ്മണത്തിലും കാണുന്നുവെങ്കിലും പ
ന്നിയായവതരിച്ചു എന്നു കാണുന്നില്ല. പന്നി (എമു
ഷൻ) തന്നേ ഭൂമിയെ ഈ നിലയിൽ വരുത്തി എന്നു
കാണുന്നു. പ്രജാപതി പിന്നെ തന്റെ ഈ ജോടി
നാൽ (ഭൂമിയും പന്നിയും) ഭാഗ്യവാനായി. ശതപത
VII. 5, 1 ൽ പ്രജാപതി കൂൎമ്മമായിട്ടു ഭൂമിയെ നിൎമ്മി
ച്ചു എന്നു വായിക്കുന്നു.

തൈത്തരീയ ആരണ്യകം I. 23, 4 ൽ മേല്പറ
ഞ്ഞ കൂൎമ്മവും പ്രജാപതിയുമായിട്ടു ഒരു വാദ പ്രതി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/19&oldid=200093" എന്ന താളിൽനിന്ന് ശേഖരിച്ചത്