താൾ:56E235.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

(തൈത്തരീയ ബ്രാഹ്മണം II. 2, 9. 1. ff.) ആ
രംഭത്തിൽ പ്രപഞ്ചം ഒന്നും അല്ലായിരുന്നു. ആ
കാശവും വായുമണ്ഡലവും ഭൂമിയും അന്നുണ്ടായി
രുന്നില്ല. ഇങ്ങിനേ അസത്തായിരുന്നപ്പോൾ ഞാൻ
ഉണ്ടാകട്ടെ എന്നു ആഗ്രഹിച്ചു. അങ്ങിനേ ആഗ്ര
ഹവും ആഗ്രഹത്തിൽനിന്നു പുകയും അഗ്നിയും വെ
ളിച്ചവും രശ്മിയും ജ്വാലയും ഉണ്ടായി. പിന്നെ അതു
മേഘത്തെപ്പോലെ കട്ടിയായി. അതിന്റെ കോശ
ങ്ങളിൽനിന്നു വെള്ളം ഉണ്ടായി. അതു സമുദ്രമാ
യ്തീൎന്നു. അതിന്റെ ശേഷം ദശഹോത്രി ഉത്ഭവിച്ചു.
പ്രജാപതിയാകുന്ന ദശഹോത്രി (ഇതു പ്രപഞ്ചം)
അന്നു വെള്ളമായിരുന്നു. അതിൽപ്പിന്നെ ഞാൻ
ജനിച്ചതെന്തിനു? എനിക്കു സഹായമില്ലല്ലോ എ
ന്നു പറഞ്ഞു പ്രജാപതി വിലപിച്ചു വെള്ളത്തിൽ
വീണു അവന്റെ കണ്ണുനീർ ഭൂമിയായ്തീൎന്നു. അവൻ
തുടെച്ചു എറിഞ്ഞ കണ്ണുനീർ വായു മണ്ഡലമായ്തീൎന്നു.
അവൻ മേലോട്ടു തുടെച്ചു എറിഞ്ഞ കണ്ണുനീർ ആ
കാശമായി. അവന്റെ കണ്ണുനീരിൽ നിന്നുണ്ടായ
വെക്കു രോദസി എന്നു പേർ. ഭൂമിയെനിൎമ്മിച്ച
ശേഷം ഞാൻ വൎദ്ധിക്കട്ടെ എന്നു പ്രജാപതി ആ
ഗ്രഹിച്ചു. അവന്റെ നാഭിയിൽനിന്നു അസുരന്മാ
രുണ്ടായി അവൎക്കു അവൻ മൺപാത്രത്തിൽ ഭക്ഷ
ണം കൊടുത്തു. അന്നു അവന്നുണ്ടായ ശരീരം ഏറി
ഞ്ഞു കളഞ്ഞു. അതിനാൽ അണ്ഡാകാരം ഉണ്ടായി.
പിന്നെ അവന്റെ തപോബലം കൊണ്ടും വൈരാ
ഗ്യം കൊണ്ടും അനേക ജീവജാലങ്ങളെ ഉണ്ടാക്കി.
അവെക്കു മരവിയിൽ പാൽ കറന്നുകൊടുത്തു. അതി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/18&oldid=200091" എന്ന താളിൽനിന്ന് ശേഖരിച്ചത്